ADVERTISEMENT

കനത്ത മഴയിൽ കരകവിഞ്ഞൊഴുകുന്ന അരുവിയിലെ പുൽപ്പടർപ്പിൽ അകപ്പെട്ട നായയ്ക്ക് തുണയായത് ഹോംഗാർഡ്. തെലുങ്കാനയിലെ നാഗർകുർനൂൽ മേഖലയിലാണ് സംഭവം നടന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയുടെ പിടിയിലായിരുന്നു പ്രദേശം. ഇതോടെ സമീപത്തുകൂെട ഒഴുകുന്ന അരുവി കരകവിയുകയായിരുന്നു. ഇതിനിടയിലാണ് അരുവിയോടു ചേർന്നുള്ള പുൽപ്പടർപ്പിൽ തെരുവുനായ അകപ്പെട്ടത് സംഭവസ്ഥലത്തുണ്ടായിരുന്ന ഹോംഗാർഡിന്റെ ശ്രദ്ധയിൽപ്പെട്ടത്.

മേഖലയിൽ വെള്ളം ഉയരുന്നതിനാൽ പ്രത്യേക പൊലീസ് പട്രോളിങ് സംഘത്തെ നേരത്തേ തന്നെ ഇവിടെ വിന്യസിച്ചിരുന്നുവെന്ന് നാഗർകുർനൂൽ സർക്കിൾ ഇൻസ്പെക്ടർ ഗാന്ധി നായിക് വ്യക്തമാക്കി. ഇവരോ‍ൊപ്പമുണ്ടായിരുന്ന ഹോംഗാർഡ് മുജീദാണ് കുറ്റിക്കാടിനുള്ളിൽ അകപ്പെട്ട തെരുവുനായ രക്ഷപെടാനാവാതെ നിൽക്കുന്നത് കണ്ടത്. ചുറ്റും വെള്ളം ശക്തമായി ഒഴുകുന്നതിനാൽ കരകകയറാനാകാതെ നായ അകപ്പെടുകയായിരുന്നു. 

ശക്തമായൊഴുകുന്ന അരുവിയിലേക്ക് ജെസിബിയുടെ സഹായത്തോടെ ഇറങ്ങിയാണ് മുജീദ് നായയെ അവിടെ നിന്നും രക്ഷിച്ചത്. നായയെ രക്ഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ നിരവധി പേരാണ് മുജീദിന് അഭിനന്ദനവുമായി രംഗത്തെത്തിയത്. ഒരു ലക്ഷത്തിലധികം ആളുകൾ  ഇപ്പോൾ തന്നെ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Telangana Cop Rescues Dog Stuck In Bushes After Heavy Rains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com