വിറകിനുള്ളിൽ പതുങ്ങിയിരുന്നത് കൂറ്റൻ അണലി; ഒടുവിൽ സംഭവിച്ചത്?

Vava Suresh catches a large viper
SHARE

വിറകിനുള്ളിൽ പതുങ്ങിയിരുന്നത് പടം പൊഴിക്കാറായ കൂറ്റൻ അണലി. തിരുവനന്തപുരം ശാർക്കര ക്ഷേത്രത്തിനു സമീപമുള്ള പുതുക്കരിയിലുള്ള വീടിനു സമീപമാണ് അണലിയെ കണ്ടെത്തിയത്. വീടിനു സമീപമുള്ള മതിലിനോടു ചേർന്നുള്ള വിറക് സൂക്ഷിച്ചിരിക്കുന്നതിനിട.ിലാണ് അണലി പതുങ്ങിയിരുന്നത്.

വിറകെടുക്കാൻ വന്ന വീട്ടമ്മയാണ് വിറകിനുള്ളിൽ നിന്ന് താഴേക്കിറങ്ങുന്ന അണലിയെ കണ്ടത്. ഉടൻതന്നെ ഇവർ സമീപവാസികളെ വിവരമറിയിച്ചു. ഇവർ അറിയിച്ചതിനനുസരിച്ച് ഇവിടെയെത്തിയ വാവസുരേഷ് വിറകിനുള്ളിൽ നിന്ന് അണലിയെ പിടികൂടുകയായിരുന്നു. തികച്ചും അപകടകാരികളായ പാമ്പാണ് അണലി. പെട്ടെന്ന് ആക്രമിക്കുന്ന സ്വഭാവമാണ് ഇവയുടേത്. വാലിനു നീളം കുറവുള്ള പെൺ അണലിയെയാണ് പിടികൂടിയത്. ഏറെ ശ്രമകരമായാണ് അണലിയെ വാവ സുരേഷ് പിടികൂടി കുപ്പിയിലാക്കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA