വാതിൽ തുറന്നപ്പോൾ സ്ത്രീയുടെ തലയിലേക്ക് ഊർന്നു വീണത് പാമ്പ്, പിന്നീട് സംഭവിച്ചത്?

snake
പ്രതീകാത്മക ചിത്രം
SHARE

ജോലി കഴിഞ്ഞു മടങ്ങിയെത്തി വാതിൽ തുറന്ന് വീട്ടിലേക്ക് കയറാനൊരുങ്ങിയ സ്ത്രീയുടെ തലയിലേക്ക് വീണത് പാമ്പ്. പാമ്പിനെ കാണുന്നതു തന്നെ പലർക്കും പേടിയാണ്. അപ്പോഴാണ് തലയിലേക്ക് പാമ്പ് ഊർന്നു വീണത്. മിസ്സിസിപ്പിയിലാണ് ഭയപ്പെടുത്തുന്ന സംഭവം നടന്നത്. ക്രിസ്റ്റ്യൻ മിഷേൽ എന്ന സ്ത്രീയ്ക്കാണ് വിചിത്രമായ അനുഭവം നേരിടേണ്ടി വന്നത്.

കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. വാതിൽ തുറന്നപ്പോൾ ആദ്യം തലയിലേക്ക് വീണ പാമ്പ് കാൽച്ചുവട്ടിലാണ് പതിച്ചത്. താഴെ വീണ പാമ്പ്  പിന്നീട് ഇഴഞ്ഞ് അടുക്കളയിലേക്ക് കയറി. ഉടൻ തന്നെ മിഷേൽ ഭർത്താവിനെ വിളിച്ച് വിവരമറിയിച്ചു. പത്ത് ഇഞ്ചോളം നീളമുള്ള റാറ്റ് സ്നേക്ക് വിഭാഗത്തിൽ പെട്ട പാമ്പായിരുന്നു ഇത്. പിന്നീട് ആരുടേയും സഹായത്തിന് കാത്തു നിൽക്കാതെ മിഷേൽ ചൂലുവച്ച് തൂത്ത് പാമ്പിനെ പുറത്തേക്കെറിഞ്ഞു.

വിഷനില്ലാത്തയിനം പാമ്പുകളാണ് ഈസ്റ്റേൺ റാറ്റ് സ്നേക്കുകൾ. അതുകൊണ്ട് തന്നെ പാമ്പിനെ ഭയക്കേണ്ട കാര്യവുമുണ്ടായിരുന്നില്ലെന്ന് മിഷേൽ വ്യക്തമാക്കി. ചൂലുകൊണ്ട് തൂത്തെടുത്തപ്പോൾ പാമ്പ് ചൂലിൽ കടിക്കുന്നുണ്ടായിരുന്നു. വീടിന്റെ വാതിലിനോട് ചേർന്നിരിക്കുന്ന പിച്ചർ പ്ലാന്റ് എന്നറിയപ്പെടുന്ന ചെടിയിൽ ആകർഷണം തോന്നിയാകാം പാമ്പ് ഇവിടേക്കെത്തിയതെന്നാണ് നിഗമനം. 

English Summary: Snake lands on Mississippi woman's head as she opens door of her house

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA