വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തിനരികിലേക്ക് കൂട്ടമായെത്തിയ ഭീമൻ ഞണ്ടുകൾ , ഒടുവിൽ?

Family's Picnic Invaded By Giant Crabs. Pics Are Terrifying
Image Credit: Christmas Island Tourism/Facebook
SHARE

ഓസ്ട്രേലിയയിലെ ക്രിസ്മസ് ഐലൻഡിൽ വിനോദസഞ്ചാരത്തിനെത്തിയതാണ് ഒരു കുടുംബം. എന്നാൽ ഭക്ഷണമൊക്കെ പാകം ചെയ്ത് ക്യാമ്പിങ് ആസ്വദിക്കുന്നതിനിടെ ക്ഷണിക്കാത്ത ഒരുകൂട്ടം അതിഥികൾ ഇവർക്കരികിലേക്കെത്തി. ഒരു മീറ്ററിലധികം നീളം വരുന്ന  ഭീമൻ ഞണ്ടുകളാണ്  ഇവർക്കരികിലേക്കെത്തിയത്.

കാഴ്ചയിൽ തന്നെ ഭയപ്പെടുത്തുന്ന രൂപത്തിലുള്ള കോക്കനട്ട് ക്രാബ് വിഭാഗത്തിൽപ്പെട്ട ഞണ്ടുകളാണ് കൂട്ടമായെത്തിയത്. ഇത്രയും  എണ്ണത്തിനെ ഒരുമിച്ചു കണ്ടതോടെ വീട്ടുകാരും ഏറെ ഭയപ്പെട്ടു. എന്നാൽ മനുഷ്യരെ ഉപദ്രവിക്കാത്ത കൂട്ടത്തിലാണ് അവയെന്ന് തിരിച്ചറിഞ്ഞതോടെ കുടുംബം അവിടെത്തന്നെ തുടരുകയായിരുന്നു. ഭക്ഷണത്തിൻറെ അവശിഷ്ടങ്ങൾ തേടി അവ കൂട്ടമായി ക്യാമ്പിങ് സ്ഥലത്തു നിൽക്കുന്ന ചിത്രങ്ങളും  കുടുംബാംഗങ്ങൾ പകർത്തിയിട്ടുണ്ട്.

ക്യാമ്പ് സൈറ്റുകളിൽ നിന്നും ഭക്ഷണം മോഷ്ടിക്കുന്നതിനു പേരുകേട്ടവയാണ് ഈ വിഭാഗത്തിൽ പെട്ട ഞണ്ടുകൾ. അതുകൊണ്ടുതന്നെ റോബർ ക്രാബ് എന്നും ഇവയ്ക്ക് വിളിപ്പേരുണ്ട്. മണം പിടിക്കാൻ ഇവയ്ക്ക് ഒരു പ്രത്യേക കഴിവാണ്. ഇങ്ങനെ മണം പിടിച്ചാണ് ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തേക്ക് ഇവയെത്തിയതും. തറയിൽ നിന്നും അവശിഷ്ടങ്ങൾ ഭക്ഷിച്ചുവെങ്കിലും  ഭക്ഷണത്തിന്റെ മണം പിടിച്ച്  ഒന്നുരണ്ടെണ്ണം മേശയിലേക്ക് വലിഞ്ഞു കയറാനും ശ്രമിച്ചിരുന്നു. അൻപതിലേറെ ഞണ്ടുകളാണ് കൂട്ടത്തിലുണ്ടായിരുന്നത്. ഏറെക്കാലമായി ക്രിസ്മസ് ഐലൻഡിൽ ക്യാമ്പിങ് നടത്താറുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയും ഞണ്ടുകളെ ഒരുമിച്ചു കാണുന്നതെന്ന് കുടുംബത്തിലെ അംഗമായ എമി ല്യൂട്ടിക് പറയുന്നു.

കരയിൽ ജീവിക്കുന്ന കവച ജന്തുക്കളിൽ ഏറ്റവും വലിയവയാണ് കോക്കനട്ട് ക്രാബുകൾ. നാലു കിലോ ഗ്രാം തൂക്കത്തിൽ വരെ ഇവ വളരാറുണ്ട്. 50 വർഷമാണ് ഇവയുടെ ശരാശരി ആയുസ്സ്. ഭക്ഷണം തേടി വളരെ വേഗത്തിൽ നീങ്ങാനുള്ള കഴിവും ഇവയ്ക്കുണ്ട്. ക്രിസ്മസ് ഐലൻഡിലാണ് കോക്കനട്ട് ക്രാബുകളെ സാധാരണയായി കണ്ടുവരുന്നത്. ശരീരത്തിന്റെയും കാലുകളുടെയും വലുപ്പം കൊണ്ട് ഒറ്റനോട്ടത്തിൽ ഇവയെ കണ്ടാൽ ആരും ഭയന്നു പോകും.  വംശനാശ ഭീഷണി നേരിടുന്നതിനാൽ പ്രത്യേക സംരക്ഷണം വേണ്ട ജീവികളുടെ പട്ടികയിലാണ് കോക്കനട്ട് ക്രാബുകളെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

English Summary: Family's Picnic Invaded By Giant Crabs. Pics Are Terrifying

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA