ADVERTISEMENT

ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലൂടെ കാറിൽ തനിച്ച് സഞ്ചരിക്കുകയായിരുന്ന യുവതിയാണ് കാറിനുള്ളിൽ വിഷപ്പാമ്പിനെ കണ്ടത് .വാഹനമോടിക്കുന്നതിനിടയിലാണ്  കാറിനുള്ളിൽ തന്നെ കൂടാതെ  മറ്റൊരു അപ്രതീക്ഷിത അതിഥി കൂടിയുണ്ടെന്ന് യുവതി തിരിച്ചറിഞ്ഞത്. വാഹനത്തിന്റെ മുൻഭാഗത്തുള്ള ഗ്ലവ് ബോക്സിനുള്ളിൽ പതുങ്ങിയിരുന്നത്  ഉഗ്രവിഷമുള്ള റെഡ് ബെല്ലീഡ് വിഭാഗത്തിൽ പെട്ട പാമ്പാണ്.

യുവതി വാഹനമോടിക്കിന്നതിനിടെയാണ്  ഗ്ലവ് ബോക്സിനുള്ളിൽ നിന്നും പാമ്പ് മെല്ല പുറത്തേക്കിറങ്ങുന്നതായി കണ്ടത്. പാമ്പിനെ കണ്ട്  നടുങ്ങി ഭയന്ന യുവതി ഉടൻതന്നെ വാഹനം അടുത്തുള്ള ഫാർമസിക്ക് സമീപത്തേക്കു നീക്കി നിർത്തി അതിൽ നിന്നും പുറത്തിറങ്ങി. .വാഹനം നിർത്തിയ ശേഷവും പാമ്പിന് പുറത്തേക്കിറങ്ങാനുള്ള ഭാവമില്ലെന്ന് മനസ്സിലായതോടെ യുവതി ആൻഡ്രൂസ് സ്നേക്ക് റിമൂവൽ എന്ന സ്ഥാപനത്തിന്റെ ഉടമയായ ആൻഡ്രൂസ് സ്മെഡ്‌ലെയുടെ  സഹായം തേടുകയായിരുന്നു.

ആൻഡ്രൂസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ്  ഗ്ലവ് ബോക്സിനുള്ളിൽ ഉള്ളത് ഉഗ്രവിഷമുള്ള റെഡ് ബെല്ലീഡ് സ്നേക്കാണെന്ന് തിരിച്ചറിഞ്ഞത്. വയറിന്റെ  അടിഭാഗത്ത് ഭാഗത്ത് ചുവപ്പുനിറവും ബാക്കി ശരീരഭാഗം മുഴുവൻ കറുപ്പു നിറത്തിലുമുള്ള  പാമ്പാണിത് . ആൻഡ്രൂസ് ഗ്ലവ്  ബോക്സിനുള്ളിൽ നിന്നും പാമ്പിനെ നീക്കം ചെയ്യുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. അദ്ദേഹം പുറത്തേക്കിറക്കാൻ ശ്രമിക്കുന്തോറും പാമ്പ് കൂടുതൽ ഉള്ളിലേക്ക് നീങ്ങുന്നതായി ദൃശ്യത്തിൽ കാണാം. ഒടുവിൽ ഏറെ പണിപ്പെട്ടാണ് രണ്ടരയടിയോളം നീളമുള്ള പാമ്പിനെ പുറത്തെടുത്തത്. 

പാമ്പ് പുറത്തിറങ്ങാൻ ശ്രമിച്ച ഉടൻതന്നെ യുവതിയുടെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് അപകടം ഒഴിവായതെന്ന് ആൻഡ്രൂസ് വ്യക്തമാക്കി.സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ ദൃശ്യം ഇതിനോടകം തന്നെ  ആയിരക്കണക്കിനാളുകൾ കണ്ടു കഴിഞ്ഞു. ഏറെ ഭയപ്പെടുത്തുന്ന ദൃശ്യമാണിതെന്നും, ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ  വാഹനയാത്രക്കാർ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നുമെല്ലാമാണ് ജനങ്ങളുടെ പ്രതികരണങ്ങൾ. കൊറോണ വൈറസ് വ്യാപനത്തിനിടെ സാമൂഹിക അകലം പാലിക്കുവാൻ വാഹനങ്ങളുടെ ഗ്ലവ് ബോക്സിൽ കൊണ്ടുനടക്കാവുന്ന ഏറ്റവും നല്ല ഉപകരണമാണ്  ഇതെന്നുള്ള രസകരമായ കമന്റുകളും പലരും പങ്കുവച്ചിട്ടുണ്ട്.

English Summary: Snake Hitches Ride With Woman In Glove Box

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com