ADVERTISEMENT

കൂറ്റൻ ഇരയെ വിഴുങ്ങിയ പാമ്പിനെ അനങ്ങാനാവാത്ത നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ റാംപുർ ജില്ലയിലുള്ള സിഹാരി ഗ്രാമത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. പ്രദേശവാസികളാണ് ഇരവിഴുങ്ങി അനങ്ങാതെ കിടക്കുന്ന പാമ്പിനെ ആദ്യം കണ്ടത്.

ഇവർ ഉടൻതന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ അധികൃതർ ഉടൻ തന്നെ അവിടെയെത്തി. വലിയ ആടിനെ വിഴുങ്ങിയതിനാലാവാം പാമ്പ് അനങ്ങാനാവാതെ കിടന്നതെന്നാണ് നിഗമനം. പെരുമ്പാമ്പിനെ കണ്ട് ഭയന്ന പ്രദേശവാസികളോട് ഭയപ്പെടേണ്ട കാര്യമില്ലെന്നും പാമ്പ് ആക്രമിക്കിലെന്നും അധികൃതർ വിശദീകരിച്ചു. കഴിഞ്ഞ മാസം ഇരവിഴുങ്ങിയ നിലയിൽ കരിമ്പിൻ പാടത്ത് കണ്ടെത്തിയ പെരുമ്പാമ്പിനെ പ്രദേശവാസികൾ കൊന്നിരുന്നു.

കണ്ടെത്തിയ പെരുമ്പാമ്പിനെ കയർ കെട്ടി വലിച്ച് വാഹനത്തിൽ കയറ്റിയാണ് അവിടെ നിന്നും രക്ഷിച്ചത്. പിന്നീട് പാമ്പിനെ ഏറെ അകലെയുള്ള വനമേഖലയിൽ തുറന്നുവിട്ടതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ രാജിവ് കുമാർ വ്യക്തമാക്കി.

English Summary: Python has to be rescued after swallowing large prey in UP village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com