നദിയിൽ എൽക്കിനെ മുക്കി കൂറ്റൻ കരടി, ജീവൻമരണ പോരാട്ടം; പിന്നീട് സംഭവിച്ചത്?

 Grizzly bear takes down elk bull in dramatic, semi-submerged hunt
SHARE

മാൻ വർഗത്തിൽ പെട്ട വലിയ ജീവിയാണ് എൽക്ക്. ശിഖരം പോലുള്ള കൊമ്പുകളാണ് ഇവയുടെ പ്രത്യേകത. ഇത്തരത്തിലൊരു വലിയ എൽക്കിനെ നദിയിൽ മുക്കിക്കൊല്ലുന്ന കരടിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. യെല്ലോസ്റ്റോൺ ദേശീയ പാർക്കിലാണ് സംഭവം നടന്നത്. ഗ്രിസ്ലി വിഭാഗത്തിൽ പെട്ട കൂറ്റൻ കരടിയാണ് എൽക്കിനെ പിന്തുടർന്ന് നദിയിൽ ചാടിച്ചശേഷം അതിനെ മുക്കിക്കൊന്നത്.

 Grizzly bear takes down elk bull in dramatic, semi-submerged hunt

സെപ്റ്റംബർ 18നാണ് സംഭവം നടന്നത്. വിനോദ സഞ്ചാരിയായ ബി ഇ . ജഡ്സൺ ആണ് അപൂർവ ദൃശ്യം നേരിൽ കണ്ടതും ക്യാമറയിൽ പകർത്തിയതും. യെല്ലോസ്റ്റോൺ നദീ തീരത്ത് നിൽക്കുമ്പോഴാണ് കൂറ്റൻ കരടി എൽക്കിനെ ഓടിച്ച് നദിയിലേക്കിറക്കിയത്. പിന്നാലെയെത്തുന്ന കരടി കണ്ട് എൽക്ക് വേഗം മറുകരയിലേക്ക് നീന്തിയെങ്കിലും നദിയുടെ മധ്യത്തിൽ വച്ച് കരടി എൽക്കിനെ പിടികൂടി. 

കരടിയുടെ പിടിയിൽ നിന്ന് രക്ഷപെടാൻ എൽക്ക് ഏറെനേരം പൊരുതിനോക്കി. നീണ്ട ശിഖരം പോലുള്ള കൊമ്പുകൾ കൊണ്ടും ചെറുത്തു നിൽക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.  ഒടുവിൽ കരടി എൽക്കിന്റെ പുറത്ത് മുൻകാലുകൾ ഉയർത്തിവച്ച് അതിനെ വെള്ളത്തിലേക്ക് താഴ്ത്തി. ശ്വാസം കിട്ടാതെ പിടഞ്ഞ എൽക്ക് ഒടുവിൽ  മരണത്തിനു കീഴടങ്ങി. 

ചത്ത എല്ക്കിന്റെ ശരീരം ഏറെ പണിപ്പെട്ടാണ് കരടി വലിച്ച് കരയ്ക്കടുപ്പിച്ചത്. നദീതീരത്തേക്ക് വലിച്ചടുപ്പിച്ച ഇരയുടെ ശരീരം ഉടൻതന്നെ കടിച്ചുകീറി ഭക്ഷിക്കുകയും ചെയ്തു. ബി. ഇ . ജഡ്സൺ തന്നെയാണ് അപൂർവ ദൃശ്യം യൂട്യൂബിൽ പങ്കുവച്ചത്. 11 ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Grizzly bear takes down elk bull in dramatic, semi-submerged hunt

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA