ഉടമസ്ഥനൊപ്പം നടക്കാനിറങ്ങിയ വളർത്തു നായയെ വിഴുങ്ങി കൂറ്റൻ മുതല; മനുഷ്യർക്കും ഭീഷണി

crocodile
പ്രതീകാത്മക ചിത്രം
SHARE

ഓസ്ട്രേലിയയിലെ പാം ക്ലോവ്സ് മേഖലയിൽ വളർത്തുനായയെ കൂറ്റൻ മുതല കൊന്നുതിന്നതായി റിപ്പോർട്ടുകൾ. ഉടമസ്ഥനൊപ്പം നദീത്തീരത്തു നടക്കാനിറങ്ങിയ നായയെയാണ് മുതല ആക്രമിച്ചത്. നടക്കുന്നതിനിടെ ജലാശയത്തിനു സമീപത്തുവെച്ച് നായയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഒരു അലർച്ച മാത്രമാണ് താൻ കേട്ടതെന്ന് ഡോക്ടർ കൂടിയായ ഉടമസ്ഥൻ പറഞ്ഞതായി കേൺസിലെ ലൈഫ്ഗാർഡായ ബോബ് മക്ഫെയ്ൽ പറയുന്നു.

അലർച്ച കേട്ട ഭാഗത്ത് മുതലയെ കാണുകയും ചെയ്തിരുന്നു. അങ്ങനെയാണ്  വളർത്തുനായ മുതലയുടെ പിടിയിലായെന്ന് തിരിച്ചറിഞ്ഞത്. അലമാണ്ട ഗ്രേറ്റ് ബാരിയർ റീഫ് ചാപ്പലിന് സമീപത്തായി മൂന്ന് മീറ്ററിലധികം നീളമുള്ള മുതലയെ കഴിഞ്ഞ ആഴ്ചയിൽ മക്ഫെയ്ലും കണ്ടിരുന്നു. കുട്ടികൾ കളിക്കാനെത്തുന്ന പ്രദേശമാണിത്.  പതിമൂന്നോ പതിനാലോ വയസ്സ് പ്രായമുള്ള കുട്ടികളെ വളരെ എളുപ്പത്തിൽ ആക്രമിക്കാൻ തക്ക വലുപ്പമുള്ളതാണ് ഇവിടെ കണ്ടെത്തിയ മുതല.വളർത്തുനായയെ മുതല കൊന്നുതിന്ന സംഭവത്തെത്തുടർന്ന്  എത്രയുംവേഗം  അതിനെ പിടിക്കണമെന്ന ആവശ്യം ഉയരുകയാണ്.

എന്നാൽ ഈ പ്രദേശങ്ങളിൽ മുൻപു മുതലയെ കണ്ടതിനെ തുടർന്ന് ഏതാനും മാസങ്ങൾക്കു മുൻപ് കെണി ഒരുക്കിയിരുന്നു. പക്ഷേ അത് ഫലം കണ്ടിരുന്നില്ല. ഏപ്രിൽ മാസത്തിൽ ഓസ്ട്രേലിയൻ കെൽപൈ ഇനത്തിൽപ്പെട്ട മറ്റൊരു നായയും ഗുരുതരമായ പരിക്കേറ്റ നിലയിൽ  കണ്ടെത്തിയിരുന്നു. ഇതും മുതലയുടെ ആക്രമണത്തെത്തുടർന്നാവാമെന്നാണ് നിഗമനം.

മുതലയെ എത്രയുംവേഗം പിടിയിലാക്കിയില്ലെങ്കിൽ നിരവധി ജീവികൾക്കും മനുഷ്യർക്കും ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല എന്നും പരാതിയും ഉയരുന്നുണ്ട്. എത്രയും വേഗം ഉചിതമായ നടപടിയെടുത്തില്ലെങ്കിൽ  മുതലയുടെ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടാനുള്ള സാധ്യതയുള്ളതായി മക്ഫെയിൽ മുന്നറിയിപ്പ് നൽകുന്നു.

English Summary: Huge crocodile devours a pet dog at one of Australia's most popular beaches as children play nearby

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA