പെരുമ്പാമ്പിന്റെ കഴുത്തിൽ കുരുക്കിട്ടു ക്രൂരത; ഒടുവിൽ സംഭവിച്ചത്?

 Youth arrested for posting photos of snake with him
SHARE

കണ്ണൂർ തളിപ്പറമ്പിൽ പെരുമ്പാമ്പിനെ പിടികൂടി കഴുത്തിൽ കുരുക്കിട്ട നിലയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ചെറിയ അരീക്കാമല പുഴക്കുളങ്ങര വീട്ടിൽ ഉമേഷിനെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്.

നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന ഉമേഷ് പെരുമ്പാമ്പിനെ പിടികൂടുകയും കയറുകൊണ്ട് കെട്ടുകയും ചെയ്ത് അത് ചിത്രീകരിച്ചു പ്രചരിപ്പിച്ചു. പെരുമ്പാമ്പിനെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചത് ശ്രദ്ധയിൽ പെട്ട പരിസ്ഥിതി പ്രവർത്തകനായ വിജയ് നീലകണ്ഠൻ പരാതി നൽകി. തുടർന്നാണ് വനം വകുപ്പ് ഉമേഷിനെ അറസ്റ്റ് ചെയ്തത്.

ഇയാൾ പെരുമ്പാമ്പിനെ കൊല്ലാതെ സമീപത്തുതന്നെ വിട്ടയച്ചതായി തളിപ്പറമ്പ് റേഞ്ചർ ജയപ്രകാശ് അറിയിച്ചു. പാമ്പിനെ സമീപത്തെ വീട്ടുപറമ്പിൽ പിന്നീട് കണ്ടിരുന്നതായി നാട്ടുകാർ വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA