ശുചിമുറിയിൽ പതുങ്ങിയിരുന്നത് വിഷപ്പാമ്പ്; പിന്നീട് സംഭവിച്ചത്?

Agra Family Shocked After Finding Deadly Krait Snake Curled Inside Toilet at Home
SHARE

ശുചിമുറിയിൽ പതുങ്ങിയിരുന്ന വിഷപ്പാമ്പിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട് ഒരു കുടുംബം. വിഷവീര്യം കൂടിയ ശംഖുവരയൻ പാമ്പാണ് വീടിനുള്ളിലെ ശുചിമുറിയിൽ കയറിപ്പറ്റിയത്. പാമ്പിനെ കണ്ട വീട്ടുകാർ ഉടൻതന്നെ പാമ്പ് പിടുത്ത വിദഗ്ധരെ വിവരമറിയിച്ചു.

ആഗ്രയിലെ ശാസ്ത്രിപുരം കോളനിയിലെ വീട്ടിലാണ് സംഭവം നടന്നത്. ടോയ്‌ലറ്റ് ബൗളിനുള്ളിലാണ് പാമ്പ് പതുങ്ങിയിരുന്നത്. ഒടുവിൽ ടോയ്‌ലറ്റ് മുഴുവൻ നീക്കം ചെയ്താണ് പാമ്പിനെ പുറത്തെടുക്കാൻ സാധിച്ചത് എസ്ഒഎസ് സംഘമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്. പിടികൂടിയ പാമ്പിനെ പിന്നീട് വനത്തിൽ തുറന്നുവിട്ടു

ശുചിമുറി തുറന്നപ്പോഴാണ് പതുങ്ങിയിരിക്കുന്ന പാമ്പിനെ കണ്ടത്. ഉടൻ തന്നെ ഇവർ വാതിൽ പുറത്തുനിന്നും പൂട്ടി. അതുകൊണ്ട് തന്നെ അപകടമൊന്നും സംഭവിച്ചില്ല. ഇതിനു മുൻപ് ആഗ്രയിൽ നിന്ന് ഏഴടി നീളമുള്ള മലമ്പാമ്പിനെ കണ്ടെത്തിയിരുന്നു. ആഗ്ര എയർഫോഴ്‌സ് സ്റ്റേഷനിലെ റൺവേയിലാണ് പാമ്പിനെ കണ്ടെത്തിയത്. അന്ന് പാമ്പ് അപകടകരമായ അവസ്ഥയിലായിരുന്നു. രക്ഷിച്ച പാമ്പിനെ നിരീക്ഷണത്തിലാക്കുകയും ചെയ്തു.

English Summary: Agra Family Shocked After Finding Deadly Krait Snake Curled Inside Toilet at Home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA