വയോധികയെ ആക്രമിച്ച് കൂറ്റൻ കാള; സാഹസികമായി രക്ഷിക്കുന്ന കുട്ടി; ഭയപ്പെടുത്തുന്ന ദൃശ്യം

 Haryana boy saves grandmother from bull
SHARE

രാത്രി റോഡിലൂടെ നടന്നു വരുന്ന മുത്തശ്ശിയെ ആക്രമിക്കുന്ന കൂറ്റൻ കാളയിൽ നിന്നും നിന്നും അവരെ രക്ഷിക്കുന്ന ആൺകുട്ടിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മുത്തശ്ശിയെ കാള ഇടിച്ചുവീഴ്ത്തുന്നത് കണ്ടാണ് കുട്ടി അവിടേക്ക് ഓടിയെത്തുന്നത് എന്നാൽ കാള കുട്ടിയേയും ആക്രമിച്ചു.കാളയുടെ ആക്രമണത്തിനു മുന്നിലും പതറാതെ മുത്തശ്ശിയുടെ അടുത്തെത്തിയ കുട്ടി വീണു കിടക്കുന്ന അവരെ പിടിച്ചെഴുന്നേൽപ്പിച്ചു. എന്നാൽ കാള വീണ്ടും ഇരുവരേയും ഇടിച്ചു വീഴ്ത്തി.

ബഹളം കേട്ടെത്തിയ ആളുകൾ വടികൾ ഉപയോഗിച്ച് കാളയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും കാള അവരേയും തുരത്തി. പിന്നീട് ധൈര്യസമേതം മറ്റൊരാൾ വന്ന് ഇരുവരേയും എഴുന്നേൽപ്പിക്കുകയായിരുന്നു.  അക്രമണകാരിയായ കാളക്കൂറ്റനുമുന്നിൽ ധൈര്യപൂർവം മുത്തശ്ശിയെ രക്ഷിക്കാൻ ശ്രമിച്ച കുട്ടിയെ അഭിന്ദനങ്ങൾ കൊണ്ടുമൂടുകയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങള്‍. ഭയപ്പെടുത്തുന്ന ഈ സംഭവം നടന്നത് ഹരിയാനയിലാണ്. സിസിടിവിയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ നിരവധിയാളുകൾ കണ്ടുകഴിഞ്ഞു.

English Summary: Haryana boy saves grandmother from bull

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA