ADVERTISEMENT

വളർത്തു നായയെ വരിഞ്ഞുമുറുക്കി വിഴുങ്ങാൻ ശ്രമിച്ച പെരുമ്പാമ്പിന്റെ പിടിയിൽ നിന്നും അതിനെ സാഹസികമായി രക്ഷിച്ച് ഉടമ. കർണാടകയിലെ ഉടുപ്പിയിലാണ് സംഭവം നടന്നത്. ഗോലിഹേൽ ഗ്രാമത്തിലെ ഫാം ഹൗസിൽ നിന്നും പുലർച്ചെ വളർത്തു നായയുടെ ദയനീയമായ കരച്ചിൽ കേട്ടാണ് ഉടമയായ രവി ഷെട്ടി ബിൻഡൂർ അവിടേക്ക് ഓടിയെത്തിയത്. 

അവിടെ കണ്ട കാഴ്ച ഭയപ്പെടുത്തുന്നതായിരുന്നു. രവിയെത്തുമ്പോൾ നായയെ ചുറ്റിവരിഞ്ഞ് വിഴുങ്ങാൻ തുടങ്ങുകയായിരുന്നു പാമ്പ്. ഉടൻ തന്നെ രവി സുഹൃത്തായ രാജീവ ഗൗഡയുടെ സഹായം തേടി. വനം വകുപ്പ് ഉദ്യോഗസ്ഥരേയും വിവരമറിയിച്ചു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനു ശേഷമാണ് ഇവർക്ക് പാമ്പിന്റെ പിടിയിൽ നിന്നും നായയെ മോചിപ്പിക്കാൻ കഴിഞ്ഞത്.

20 അടിയോളം നീളമുള്ള കൂറ്റൻ പാമ്പാണ് നായയെ വരിഞ്ഞുമുറുക്കിയത്. കൃത്യസമയത്ത് കണ്ടതിനാലാണ് വലിയ പരുക്കുകൾ കൂടാതെ പാമ്പിന്റെ പിടിയിൽ നിന്നും നായയെ രക്ഷിക്കാൻ കഴിഞ്ഞതെന്ന് ഇവർ വ്യക്തമാക്കി. വനം വകുപ്പ് അധികൃതരെത്തി പിന്നീട് പാമ്പിനെ ഇവിടെ നിന്നും നീക്കം ചെയ്തു. പിന്നീടതിനെ വനമേഖലയിൽ തുറന്നുവിട്ടു.

English Summary: Karnataka man saves pet dog from 20-foot-long python trying to swallow it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com