ADVERTISEMENT

ഇരട്ടത്തലയൻ പാമ്പുകളെ കണ്ടെത്തിയെന്ന വാർത്തകൾ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പാമ്പുകൾക്ക് ഒന്നിലധികം തല ഉള്ളതായി ചിത്രീകരിച്ച ഒട്ടേറെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നും വിപരീതമായി യഥാർത്ഥത്തിൽ രണ്ടു തലയുള്ള ഒരു പാമ്പിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അമേരിക്കയിലെ നോർത്ത് കാരലൈനയിൽ നിന്നുള്ളതാണ് ഈ ദൃശ്യം. 

വീടിനുള്ളിൽ കയറിയ ഇരട്ട തലയുള്ള പാമ്പിന്റെ ദൃശ്യങ്ങൾ വീട്ടുടമസ്ഥയായ ജെന്നി വിൽസൺ തന്നെയാണ് പങ്കുവച്ചത്. സൂര്യപ്രകാശം നേരിട്ടെത്തുന്ന രീതിയിൽ ക്രമീകരിച്ച മുറിക്കുള്ളിലാണ് പാമ്പിനെ ആദ്യം കണ്ടെത്തിയത്. ആദ്യകാഴ്ചയിൽ ഭയപ്പെട്ടെങ്കിലും പിന്നീട് എന്തോ ഒരു പ്രത്യേകത പാമ്പിനുള്ളതായി ജെന്നിക്ക് തോന്നി. ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് ഒരടി മാത്രം വലിപ്പമുള്ള പാമ്പിന് ഇരട്ടത്തലയാണെന്ന് തിരിച്ചറിഞ്ഞത്.

പുറത്തു പോയിരിക്കുകയായിരുന്ന ബന്ധുക്കളെയും മറ്റും ജെന്നി ഉടൻ തന്നെ വിളിച്ചുവരുത്തി. അപൂർവ കാഴ്ചയായതിനാൽ പാമ്പിന്റെ ദൃശ്യവും പകർത്തി. പാമ്പിന്റെ കാഴ്ചയ്ക്ക് അനുയോജ്യമായി  'ഡബിൾ ട്രബിൾ' എന്ന പേരുമിട്ടിട്ടുണ്ട്. പാമ്പിനെ കൊന്നു കളയാൻ വീട്ടുകാർക്ക് ഉദ്ദേശമുണ്ടായിരുന്നില്ല.ഒരു ജാറിനുള്ളിൽ  സൂക്ഷിച്ചിരുന്ന പാമ്പിന്റെ ദൃശ്യങ്ങൾ ജനശ്രദ്ധനേടിയതോടെ കറ്റോബ സയൻസ് സെന്ററിലെ ഉദ്യോഗസ്ഥരെത്തി അതിനെ ഏറ്റെടുത്തു.  റാറ്റ് സ്നേക്ക് വിഭാഗത്തിൽപ്പെട്ട പാമ്പാണ് ഇതെന്ന് സയൻസ് സെന്ററിലെ നിരീക്ഷകർ വ്യക്തമാക്കി. നാലുമാസം മാത്രമാണ്  പാമ്പിന്റെ പ്രായം. ഇരട്ടത്തലയുള്ള പാമ്പുകൾ അപൂർവമാണെന്നും ലക്ഷത്തിൽ ഒന്നിനെ മാത്രമാണ് ഇത്തരത്തിൽ കാണാൻ സാധിക്കുന്നതെന്നും ഗവേഷകർ പറയുന്നു.

English Summary: Woman discovers a snake with two heads inside her house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com