ADVERTISEMENT

ബുദ്ധിശാലികളായ ജീവികളാണ് ആനകൾ. വികൃതിയുടെ കാര്യത്തിലും ആനകൾ ഒട്ടും പിന്നിലല്ല. ആനകളുടെ ഇത്തരത്തിലുള്ള നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടാറുണ്ട്. ആനകളോടുള്ള ഇഷ്ടക്കൂടുതലാണ് ഇത്തരം ദൃശ്യങ്ങളുടെ സ്വീകാര്യതയ്ക്കു പിന്നിൽ. ഇത്തരത്തിലുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ഒട്ടകത്തിന്റെ പുറത്ത് വെള്ളം ചീറ്റുന്ന ആനയുടെ ദൃശ്യമാണ് ഇപ്പോൾ ചിരിപടർത്തുന്നത്. വേലിക്കെട്ടിന് അപ്പുറം നിൽക്കുന്ന ഒട്ടകത്തിന്റെ ശരീരത്തിലേക്ക് യാതൊരു പ്രകോപനവുമില്ലാതെ ആന വെള്ളം കോരിയൊഴിക്കുകയായിരുന്നു. ആനയുടെ സമീപമുണ്ടായിരുന്ന പാത്രത്തിൽ നിറച്ചു വച്ചിരുന്ന വെള്ളം തുമ്പിക്കൈയിൽ കോരിയെടുത്ത് വേലിക്കെട്ടിനു സമീപമെത്തിയാണ് ഒട്ടകത്തിന്റെ ശരീരത്തിലേക്ക് ചീറ്റിച്ചത്. ആന വെള്ളം കോരിയൊഴിച്ചിട്ടും ഒന്നും സംഭവിക്കാത്ത മട്ടിൽ നിൽക്കുന്ന ഒട്ടകത്തേയും ദൃശ്യത്തിൽ കാണാം.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് രസകരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Mischievous elephant sprays water on camel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com