മുട്ട പൊട്ടാതെ കാക്കണേ കാട്ടുമുത്തപ്പാ; മുട്ട ആസ്വദിച്ചു കഴിക്കുന്ന സിംഹവാലൻ കുരങ്ങൻ

Lion-tailed Macaque eating an egg
ചിത്രം: ജോസ്കുട്ടി പനയ്ക്കൽ
SHARE

മുട്ട ദിനത്തിൽ മുട്ട കഴിക്കുന്ന സിംഹവാലൻ കുരങ്ങന്റെ ദൃശ്യം കൗതുകമാകുന്നു. കോതമംഗലം തട്ടേക്കാട് പക്ഷി സങ്കേതത്തിലെ അന്തേവാസിയായ സിംഹവാലന്‍ കുരങ്ങനാണിത്. ചോറും മുട്ടയുമാണ് ഇവന്റെ ഇഷ്ട ഭക്ഷണം.  അഴികൾക്കിടയിലൂടെ നൽകിയ മുട്ട ഏറെ ശ്രദ്ധയോടെയാണ് കുരങ്ങൻ വാങ്ങിയത്.  മലയാള മനോരമ ഫൊട്ടോഗ്രാഫർ ജോസ്കുട്ടി പനയ്ക്കൽ ആണ് ഈ ദൃശ്യം പകർത്തിയത്.

ചോറിനൊപ്പം കിട്ടിയ മുട്ട ആദ്യം തന്നെ കഴിച്ചെന്നു തോന്നിപ്പിച്ചെങ്കിലും വായിലൊളിപ്പിച്ച മുട്ട പിന്നീട് പുറത്തെടുത്ത് ആസ്വദിച്ചാണ് കക്ഷി കഴിച്ചു തീർത്തത്. മുത്തശ്ശിയുടെ തോളിലുറങ്ങുകയായിരുന്ന ഒരു വയസുകാരനെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് കൊല്ലം അഞ്ചലിൽ നിന്നും വനം വകുപ്പ് പിടികൂടി തട്ടേക്കാട് എത്തിച്ചതാണ് ഈ സിംഹവാലൻ കുരങ്ങനെ. 

Lion-tailed Macaque eating an egg
ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

English Summary:  Lion-tailed Macaque eating an egg

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA