ADVERTISEMENT

തത്തയെയും പ്രാവിനേയും വളര്‍ത്തുന്നവരുണ്ട്. എന്നാല്‍ കാക്കയെ ഒാമനിച്ചു വളര്‍ത്തുന്നവര്‍ അപൂര്‍വമാണ്. വയനാട് കൈപ്പഞ്ചേരിയിലെ അരുണ്‍ കൃഷ്ണയും കുടുംബവുമാണ് ഒരു കാക്കയുമായി വലിയ ചങ്ങാത്തത്തിലായത്.കാക്കയുടെ പേര് കിടിലനാണ്. ക്രാക്ക്സണ്‍ എന്ന പേരിട്ടത് അരുണാണ്. മൂന്നു മാസം മുമ്പ് വഴിയരില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയതാണ് ക്രാക്സണെ. 

ഇപ്പോള്‍ വീട്ടിലെ അംഗം പോലെയാണ് കാക്ക. ദിവസവും രണ്ട് നേരം കട്ടന്‍ചായ ക്രാക്സണ് നിര്‍ബന്ധമാണ്. നൂല്‍പ്പുട്ടിനോടും വലിയ പ്രിയമാണ്.  എപ്പോഴും വീടിന്റെ പരിസരത്ത് തന്നെ കാണും. കാക്കയോളം സ്നേഹമുളള പക്ഷി വേറെയില്ലെന്ന് അരുണ്‍ പറയുന്നു. കുറച്ചുകാലം ക്രാക്സണ്‍ കൂട്ടിനുള്ളിലായിരുന്നു. പിന്നീട് തുറന്നുവിട്ടു. വൈകുന്നേരങ്ങളില്‍ ക്രാക്സണുമായി വയലില്‍ കറങ്ങുന്നതാണ് അരുണിന്റെ ഇപ്പോഴത്തെ പരിപാടികളിലൊന്ന്.

English Summary:  Unique Friendship with Crow - Meet Arun Krishna and family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com