താറാവ് കൂട്ടിൽ അകപ്പെട്ട മലമ്പാമ്പ്; അകത്താക്കിയത് അന്‍പതോളം കുഞ്ഞുങ്ങളെ!‌

 Python fails to escape from coop after eating Ducklings
SHARE

കൊച്ചി കുമ്പളത്ത് താറാവ് കൂട്ടില്‍ കുടുങ്ങിയ മലമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി. അന്‍പതോളം താറാവ് കുഞ്ഞുങ്ങളെ വിഴുങ്ങിയ പാമ്പ് കൂട്ടിനകത്ത് കുടുങ്ങുകയായിരുന്നു. പിടികൂടിയ പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കൊണ്ടുപോയി. 

കുമ്പളം പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ഡൊമിനിക് മാത്യുവിന്റെ വീടിന് മുന്നിലുള്ള താറാവിൻ കൂട്ടിലാണ് മലമ്പാമ്പ് കയറിയത്. കൂട്ടിലുണ്ടായിരുന്ന അന്‍പതോളം താറാവ് കുഞ്ഞുങ്ങളെ പാമ്പ് അകത്താക്കി. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടുകയായിരുന്നു. പലരില്‍ നിന്നുമായി വായ്പയെടുത്താണ് കുടുംബം താറാവ് വളര്‍ത്തല്‍ തുടങ്ങിയത്. 

English Summary: Python fails to escape from coop after eating Ducklings

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA