ADVERTISEMENT

അപൂർവമായ പല ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടാറുണ്ട്. ഇവയ്ക്ക് സ്വീകാര്യതയും ഏറെയുണ്ട്. മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാൽ നിമിഷങ്ങൾക്കകം അവ ജനങ്ങളേറ്റെടുക്കാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 

ജലാശയത്തിൽ നീന്തിത്തുടിച്ച ചെറു മത്സ്യത്തെ വിഴുങ്ങുന്ന കൂറ്റൻ മത്സ്യത്തിന്റെ ദൃശ്യമാണ് കൗതുകമാകുന്നത്. പിന്നിൽ ദുരന്തം വാപിളർന്നതറിയാതെ നീന്തിത്തുടിക്കുകയായിരുന്നു ചെറിയ മത്സ്യം. എന്നാൽ നിമിഷങ്ങൾക്കകം കൂറ്റൻ വായ പിളർന്ന് വലിയ മീൻ അതിനെ വിഴുങ്ങുകയായിരുന്നു.  ഡാർക്ക് സൈഡ് ഓഫ് നേച്ചറാണ് ഈ ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചത്. 2.2 മില്യൺ ആളുകൾ ഇപ്പോൾ തന്നെ ദൃശ്യം കണ്ടു കഴിഞ്ഞു.

English Summary: Monster Fish Eating Small Fish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com