ADVERTISEMENT

അപൂർവമായി ചീങ്കണ്ണികൾ പാമ്പുകളെയും ഇരയാക്കാറുണ്ട്. മിക്കവാറും പെരുമ്പാമ്പുകളാകും ചീങ്കണ്ണികളുടെ ഭക്ഷണമാകുക. ഇത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 

നദീതീരത്തു കിടക്കുകയായിരുന്ന ഒരു വലിയ പാമ്പിനെ കടിച്ചുകുടയുന്ന കൂറ്റൻ ചീങ്കണ്ണിയുടെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഏതു പാമ്പാണ് ഇതെന്ന് വ്യക്തമല്ല. നദീതീരത്തെ കുറ്റിച്ചെടികൾക്കരികിലായി കിടന്ന പാമ്പിനെ കരയിലേക്ക് കയറി ചീങ്കണ്ണി പിടികൂടുകയായിരുന്നു. കടിച്ചുകുടഞ്ഞ പാമ്പിനെ അപ്പോൾ തന്നെ ചീങ്കണ്ണി ഭക്ഷിക്കുകയും ചെയ്തു.

നേച്ചർ ഈസ് സ്കെയറി എന്ന ട്വിറ്റർ പേജിലാണ് ഈ ദൃശ്യം പങ്കുവച്ചിരിക്കുന്നത്. രണ്ടര ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Huge snake mauled by alligator

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com