ADVERTISEMENT

പാമ്പിന്റെ കടിയേറ്റിട്ടും അതിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച 10 വയസ്സുകാരന്റെ ധൈര്യത്തെ അഭിനന്ദിക്കുകയാണ് ജനങ്ങൾ. കർണാടകയിലെ മന്നാഗുഡ്ഡയിലാണ് സംഭവം നടന്നത്. അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ സങ്കൽപ് ജി പൈ എന്ന കുട്ടിയാണ് പാമ്പിനെ ധൈര്യത്തോടെ നേരിട്ടത്.

കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. സമീപത്തുള്ള അമ്പലത്തിൽ കുട്ടി പതിവായി വിളക്കു വയ്ക്കാൻ പോകാറുണ്ട്. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന ഒരു ഓട കടന്നാണ് കുട്ടി അമ്പലത്തിലേക്ക് പോകുന്നത്. ഇതിൽ പതുങ്ങിയിരുന്ന പെരുമ്പാമ്പാണ് കുട്ടിയുടെ കാലിൽ ചുറ്റിയത്.  കുട്ടിയുടെ വലതു കാലിലാണ് പാമ്പ് ചുറ്റിയത്.

കാലിൽ ചുറ്റിയ പാമ്പിനെ ഇടതു കാൽ കൊണ്ട് അതിന്റെ തലയിൽ ശക്തിയായി തൊഴിച്ചാണ് കുട്ടി രക്ഷപെട്ടത്. തൊഴിക്കുന്നതിനിടയിൽ കുട്ടിക്ക് പാമ്പുകടിയേൽക്കുകയും ചെയ്തു. തൊഴിയുടെ ആഘാതത്തിൽ പിടിവിടുവിച്ച് പാമ്പ് വീണ്ടും ഓടയിലേക്ക് തന്നെ മറഞ്ഞു. ഉടൻ തന്നെ കുട്ടി അയൽക്കാരെ വിവരമറിയിച്ചു. 

ഇവർ വിളിച്ചറിയിച്ചതനുസരിച്ച് ഇവിടെയെത്തിയ പാമ്പ് പിടുത്തക്കാരൻ ഓടയിൽ പതുങ്ങിയിരുന്ന പെരുമ്പാമ്പിനെ പിടികൂടി. പിന്നീട് പാമ്പിനെ സമീപത്തുള്ള ബയോളജിക്കൽ പാർക്കിൽ തുറന്നുവിട്ടു. കുട്ടിയെ ഉടൻതന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. മുറിവ് ഗുരുതരമല്ലെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കി. പാമ്പിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ കുട്ടി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുകയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ.  

English Summary: Python attacks Karnataka boy, the 10-year-old kicks it on its head to free himself

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com