ADVERTISEMENT

മൂന്നാർ മാട്ടുപ്പെട്ടിയിൽ വീണ്ടും കൗതുകകാഴ്ചയായി കാട്ടാനകൂട്ടം .സഞ്ചാരികളൊഴിഞ്ഞതോടെ  മാട്ടുപെട്ടിയിലെ  പുല്‍മേട്ടില്‍ മേഞ്ഞ് നടക്കുന്ന  അമ്മയാനയും, കുട്ടിയാനകളുടെ കുസൃതിയും  മനോഹര കാഴ്ചയാണ്. 

കോവിഡ് നിയന്ത്രണങ്ങൾ ഇടയ്ക്കിടെ മൂന്നാറിന് പൂട്ടിടുന്നതിനാൽ തിരക്കൊഴിഞ്ഞ  മാട്ടുപ്പെട്ടിയും കുണ്ടളയുമെല്ലാം കരിവീരന്മാരുടെ സ്വൈര്യ വിഹാര കേന്ദ്രങ്ങളായി മാറി. കഴിഞ്ഞു പോയകാലം തിരിച്ച് കിട്ടിയ പ്രതീതിയാണ് ആനകൾക്ക്. കൂകി വിളിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനും,  തിരക്ക് കൂട്ടാനും സഞ്ചാരികൾ ആരുമില്ല. സ്വസ്ഥമായി സ്വൈര്യവിഹാരം നടത്തുകയാണ് ആനക്കൂട്ടം. 

English Summary: Wild Elephants in Munnar Mattupetty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com