കാഴ്ചയുടെ വിരുന്നൊരുക്കി ദേശാടനപക്ഷികളായ വെള്ള അരിവാൾ കൊക്കുകൾ

 Migratory bird spotted in Kannur
SHARE

കണ്ണൂർ പയ്യന്നൂരിൽ കാഴ്ചയുടെ വിരുന്നൊരുക്കി ദേശാടനപക്ഷികളായ വെള്ള അരിവാൾ കൊക്കുകൾ എത്തി. വെള്ളൂർ കൊളേക്കര പാടശേഖരത്തിൽ തീറ്റ തേടിയെത്തിയ നൂറുകണക്കിന് കൊക്കുകൾ മനോഹരമായ കാഴ്ചയാണ്.സമ്മാനിക്കുന്നത്. രണ്ടാം വിളക്കായി ഉഴുതു മറിക്കുന്ന പാടത്താണ് ദേശാടന പക്ഷികളായ വെള്ള അരിവാൾ കൊക്കുകൾ കൂട്ടമായി എത്തിയത്. 

ദിവസങ്ങളായി, കൊളേക്കര വയലിൽ കാഴ്ചയുടെ വസന്തമൊരുക്കുകയാണ് ദേശാടന പക്ഷികൾ. കൊറ്റി വർഗത്തിൽ പെടുന്ന ഇവയുടെ കൊക്കുകൾ വളഞ്ഞു കൂർത്തിരിക്കുന്നവയാണ്. കഷണ്ടി കൊക്കുകൾ എന്നും ഇവ അറിയപ്പെടുന്നുണ്ട്. ചതുപ്പുനിലങ്ങൾ, വയലുകൾ, കുളങ്ങൾ എന്നിവിടങ്ങളിലെല്ലാം എത്തുന്ന വെള്ള അരിവാൾ കൊക്കുകളുടെ പ്രധാന ആഹാരം തവളകളും ഒച്ചുകളും പ്രാണികളുമൊക്കെയാണ്.

ഈ പ്രദേശങ്ങളിൽ സ്ഥിരമായി എത്തുന്ന വിരുന്നുകാരാണിവർ. നാട്ടു കൊക്കുകളെ പോലെ ഉഴുതുമറിച്ച വയലുകളിൽ ഇരതേടുന്നത് ഇവയുടെയും ഇഷ്ടവിനോദമാണ്. ചതുപ്പുകളും ജലാശയങ്ങളും ഇഷ്ടപ്പെടുന്ന ഈ കൊക്കുകൾ മഴക്കാലങ്ങളിൽ കേരളത്തിലെ വയലുകൾ തേടി ധാരാളമായി എത്താറുണ്ട്.

English Summary: Migratory bird spotted in Kannur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA