അമ്പമ്പോ വമ്പൻ കൊമ്പ്, എട്ടടി നീളമുള്ള കൊമ്പുമായി കൂറ്റൻ കാള; വില 3 കോടി!

Bull with over 8-feet-long horns grab world record for longest spread horns
Image Credit: Instagram/@guinnessworldrecords
SHARE

എട്ടടിയോളം നീളമുള്ള നീണ്ട കൊമ്പുമായി കൂറ്റൻ കാള. യുഎസിലെ ടെക്സാസിലാണ് കൊമ്പിന്റെ നീളത്തിൽ റെക്കോർഡ് കരസ്ഥമാക്കിയ കാളക്കൂറ്റനുള്ളത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ കൊമ്പുള്ള കാളയെന്ന ഗിന്നസ് റെക്കോർഡാണ് കാള കരസ്ഥമാക്കിയത്. മൂന്ന് കോടിയോളം വിലവരുന്ന കാളക്കൂറ്റന്റെ പേര് കൗബോയ് ടഫ് ചെക്ക് എന്നാണ്.

8. 6 അടിയോളം അതായത് 262. 5 സെന്റീമീറ്ററാണ് കാളയുടെ കൊമ്പിന്റെ നീളം. സാധാരണ കാളകളുടെ കൊമ്പുകൾക്ക് ഇതിന്റെ പകുതിയോളം നീളമേ ഉണ്ടാകൂ. ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദദ്യോഗിക ഇൻസ്റ്റഗ്രാം പേജിലാണ് കാളയുടെ വിവരങ്ങൾ പങ്കുവച്ചത്.

കൗബോയ് ടഫ് ചെക്ക് ഓക്കഹാമയിലെ ഓവർഹുക്കിലാണ് ബ്രീഡ് ചെയ്യപ്പെട്ടതും വളർന്നതും. പിന്നീടാണ് 2017 നടന്ന ലേലത്തിലൂടെയാണ് ഇപ്പോഴത്തെ ഉടമകളായ റേഞ്ചേഴ്സ് റിച്ചാർഡിന്റെയും ജെനി ഫിലിപ്പിന്റെയും കൈകളിലെത്തിയത്. കൗബോയ് ടഫ് ചെക്കിനെ കാണാൻ ഇപ്പോൾ നിരവധി പേരാണ് ഇവിടെയെത്തുന്നത്.

English Summary: Bull with over 8-feet-long horns grab world record for longest spread horns, surprises netizens

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA