ചീങ്കണ്ണികൾക്കൊപ്പം നീന്തിയ യുവാവ്, ഒടുവിൽ സംഭവിച്ചത്; കണ്ടത് ദശലക്ഷം ആളുകൾ

Man Swims With Alligator, Then Looks Surprised When It Attacks
SHARE

വിനോദസഞ്ചാരികൾക്ക് വന്യജീവികൾക്കൊപ്പം സമയം ചെലവഴിക്കാൻ ഏറെയിഷ്ടമാണ്. അപകടകാരികളല്ലാത്ത ജീവികൾക്കൊപ്പം നീന്താനും മറ്റും പല രാജ്യങ്ങളും വിനോദ സഞ്ചാരികളെ അനുവദിക്കാറുമുണ്ട്. ഡോൾഫിനുകൾക്കൊപ്പം നീന്തുകയെന്നത് ലോകത്തിന്റെ പല ഭാഗങ്ങളിലും അനുവദനീയമായ വിനോദമാണ്. ബഹമാസിൽ കടലിൽ വിനോദ സഞ്ചാരികൾക്ക് കാട്ടുപന്നികൾക്കൊപ്പം നീന്താൻ സാധിക്കും. മലേഷ്യയിലെ കടലിൽ കൂറ്റൻ കടലാമകൾക്കൊപ്പം നീന്താനുള്ള അവസരമാണ് വിനോദസഞ്ചാരികൾക്കുള്ളത്. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി അപകടകാരികളായ ചീങ്കണ്ണികൾക്കൊപ്പം വെള്ളത്തിലിറങ്ങിയ യുവാവിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ഇയാളുടെ സാഹസത്തിനൊടുവിൽ സംഭവിച്ചത് അത്ര രസകരമായ കാര്യമല്ലായിരുന്നു. ഫ്ലോറിഡയിലാണ് സംഭവം നടന്നത്. മത്സ്യബന്ധന ബോട്ടിനു സമീപം വെള്ളത്തിൽ കിടക്കുന്ന യുവാവിന്റെ അരികിലായി രണ്ട് ചീങ്കണ്ണികളെ കാണാം. പരിഭ്രമിക്കാതെ ചിരിച്ചുകൊണ്ടായിരുന്നു ഇയാൾ ചീങ്കണ്ണികൾക്കൊപ്പം വെള്ളത്തിൽ കിടന്നത്. എന്നാൽ അൽപസമയം കഴിഞ്ഞതോടെ ചീങ്കണ്ണികളിലൊന്ന് ഇയാളെ ആക്രമിക്കുകയായിരുന്നു. 

ചീങ്കണ്ണിയുടെ ആക്രമണത്തിൽ പതറിയ ഇയാൾ ഉടൻ തന്നെ പേടിച്ച് ബോട്ടിലേക്ക് കയറുകയും ചെയ്തു. തലനാരിഴയ്ക്കാണ് ഇയാൾ അപകടമൊന്നും കൂടാതെ ചീങ്കണ്ണികളുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ടത്. സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വിഡിയോ ഇതുവരെ ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

English Summary: Man Swims With Alligator, Then Looks Surprised When It Attacks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA