പാതിയോളം വിഴുങ്ങിയ ഇരയ്ക്കായി പാമ്പുകളുടെ പോരാട്ടം; പിന്നീട് സംഭവിച്ചത് - വിഡിയോ

Snakes Standoff over Meal
SHARE

പാതിയോളം വിഴുങ്ങിയ ഇയ്ക്കായി പോരാടുന്ന പാമ്പുകളുടെ ദൃശ്യം കൗതുകമാകുന്നു. യുഎസിലെ പെൻസിൽവാനിയയിലാണ് സംഭവം. കുട്ടിയോടൊപ്പം സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടയിലാണ് വീട്ടമ്മ തറയിൽ കിടക്കുന്ന പാമ്പിനെ കണ്ടത്. ആദ്യം ശരീരത്തിൽ മുറിവു പറ്റി കിടക്കുന്ന പാമ്പാണെന്നാണ് കരുതിയത്. പിന്നീട് അടുത്ത് ചെന്ന് നിരീക്ഷിച്ചപ്പോഴാണ് രണ്ട് പാമ്പുകൾ തമ്മിലുള്ള പോരാട്ടമാണെന്ന് വ്യക്തമായത്.

ഇവർ സമീപത്തെത്തുമ്പോൾ പരസ്പരം വായ കോർത്തു പിടിച്ച നിലയിലായിരുന്നു പാമ്പുകൾ. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഇരയെ വായിലാക്കിയ വലിയ പാമ്പ് അതിനെ പുറത്തേക്കിട്ടിട്ട് ഇഴഞ്ഞു പോവുകയും ചെയ്തു. ഇരയാക്കിയ വലിയ തവളയ്ക്കു വേണ്ടിയായിരുന്നു പാമ്പുകളുടെ വാശിയേറിയ പോരാട്ടം.

Snakes Standoff over Meal

തവളയുടെ തലയിലാണ് ചെറിയ പാമ്പ് പിടിമറുക്കിയിരുന്നത്. ഒപ്പം വലിയ പാമ്പിന്റെ തലയിലും കടിക്കാൻ ചെറിയ പാമ്പ് ശ്രമിച്ചിരുന്നു. ഇതാകാം ഇരയെ ഉപേക്ഷിച്ച് കടന്നു കളയാൻ വലിയ പാമ്പിനെ പ്രേരിപ്പിച്ചത്. 

English Summary: Snakes Standoff over Meal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA