വീട്ടുവളപ്പിലുള്ളത് 22 പൂച്ചകള്‍; ഇലയിട്ട് മീൻ സദ്യ വിളമ്പി ഹരിപ്രസാദും കുടുംബവും

Family Feeds 22 Cats Every Day
SHARE

പൂച്ചകള്‍ക്കായൊരു ഊട്ടുപുരയുണ്ട് എറണാകുളം എടവനക്കാട്ട് . രണ്ടുപതിറ്റാണ്ടിലേറെയായി വളര്‍ത്തുമൃഗങ്ങള്‍ക്ക് വച്ചുവിളമ്പുന്ന ഹരിപ്രസാദിന്റെയും കുടുംബത്തിന്റെയും വീട്ടുവളപ്പില്‍ ഇന്നുള്ളത് 22 പൂച്ചകളാണ്. ഒരിലയില്‍ ഉണ്ടും ഒരുമിച്ച് ഉറങ്ങിയും 22 പേര്‍. ഇതില്‍ ഒരാള്‍ മാത്രം വരത്തന്‍.  8വയസുകാരൻ റുമ്പി പൂച്ചയുടെ കുടുംബമാണ് ബാക്കി 21 പേരും എന്നും ഇവര്‍ക്കായി ഇവിടെ വിളമ്പും ഇലയിട്ടുള്ള മീന്‍സദ്യ. 

div style="position: relative; display: block; max-width: 1920px;">

വിമുക്ത ഭടനായ ഹരിപ്രസാദിനും ഭാര്യക്കും ഏക മകള്‍ ആത്മജയ്ക്കും പൂച്ചക്കാര്യം കഴിഞ്ഞേയുള്ളൂ മറ്റെന്തും.. മൂന്നുമാസം പ്രായമുള്ള മോച്ചിയാണ് ഈ കുടുംബത്തിലെ ഇളമുറക്കാരന്‍ . വഴിയില്‍ നിന്ന് കിട്ടിയയാള്‍ക്ക് വരത്തനെന്നും പേരുനല്‍കി . ഈ വീടും പറമ്പും വിട്ട്  ആരും പുറത്തുപോകാറില്ല. പുറത്തു നിന്നുള്ളവരെ അരവരങ്ങനെ അകത്ത് കയറ്റാറുമില്ല . ഹരിപ്രസാദിന്റെയും ഭാര്യയുടെയും പൂച്ചക്കമ്പത്തിനോളം പ്രായമുണ്ട് മകള്‍ ആത്മജയ്ക്കും . പൂച്ചകളോട് കൂട്ടുകൂടി വളര്‍ന്ന ആത്മജ ഉപരിപഠനത്തിന് തിരഞ്ഞെടുത്തതതാകട്ടെ വെറ്ററിനറി സയന്‍സും .

പൂച്ചകളില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ കുടുംബത്തിന്റെ മ‍‍ൃഗ സനേഹം. പൂച്ചകളെ ഊട്ടി കഴിഞ്ഞാല്‍ അടുത്ത പന്തിയിലെത്തുന്നത് പ്രദേശത്തെ നായ്ക്കളാണ്. അവര്‍ക്ക് കൂടി അന്നം വിളമ്പിയിട്ടേ  ഈ കുടുംബം വിശപ്പടക്കൂ.

English Summary: Family Feeds 22 Cats Every Day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA