യുവതിയുടെ കാലിൽ ചുറ്റിയത് 10 അടിയോളം നീളമുള്ള പെരുമ്പാമ്പ്, പിന്നീട് സംഭവിച്ചത്?

Horrifying Video Shows Python Coiled Around Woman's Leg
SHARE

യുവതിയുടെ കാലിൽ ചുറ്റിയത് കൂറ്റൻ പെരുമ്പാമ്പ്. ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലാണ് സംഭവം നടന്നത്. സഹായം തേടി യുവതി വിളിച്ചത് ക്വീൻസ്‌ലൻഡ് പൊലീസിനെയാണ്. വളർത്തു പൂച്ചയുടെ പിടിയിൽ നിന്നും പാമ്പിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പാമ്പ് യുവതിയുടെ കാലിൽ ചുറ്റിയത്. വലതു കാലിൽ ചുറ്റിയ പാമ്പിനെ എടുത്തുമാറ്റാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് പൊലീസിന്റെ സഹായം തേടിയത്.

പൊലീസെത്തുമ്പോഴും യുവതി കാലിൽ ചുറ്റിയ പാമ്പിനെ വേർപെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഭയപ്പെടാതെ ഏറെ കരുതലോടെയാണ് യുവതി പാമ്പിനെ സമീപിച്ചത്. അതുകൊണ്ട് തന്നെ പാമ്പ് കൂടുതൽ പിടുത്തം മുറുക്കകിയില്ല. പാമ്പുമായി യുവതി ഭയപ്പെടാതെ നിൽക്കുന്നത് കണ്ട് പൊലീസ് യുവതിയുടെ വളർത്തു പാമ്പാണിതെന്നും തെറ്റിധരിച്ചു. പൊലീസെത്തി പാമ്പിനെ യുവതിയുടെ കാലിൽ നിന്നും വേർപെടുത്തി സ്വതന്ത്രമാക്കി.

ഒറ്റയ്ക്ക് പാമ്പിനെ കാലിൽ നിന്നും വേർപെടുത്താൻ കഴിയാത്തതിനാലാണ് പൊലീസിന്റെ സഹായം തേടിയതെെന്ന് യുവതി വ്യക്തമാക്കി. വേർപെടുത്തിയ പാമ്പിനെ യുവതി വീടിനു സമീപമുള്ള കാട്ടിലേക്ക് തുറന്നു വിട്ടതോടെ പൊലീസുകാർ അമ്പരന്നു. അതുവരെ യുവതിയുടെ വളർത്തു പാമ്പാണ് ഇതെന്നായിരുന്നു അവരുടെ ധാരണ. വളർത്തുപാമ്പല്ല ചുറ്റിയതെന്ന് യുവതി വ്യക്തമാക്കിയതോടെ ഒപ്പമുണ്ടായിരുന്ന പൊലീസുകാരെല്ലാം ഞെട്ടി. കാരണം ഒട്ടും ഭയപ്പെടാതെ സംയമനത്തോടെയാണ് യുവതി സംഭവത്തെ നേരിട്ടത്. വിഷമില്ലാത്തയിനം പാമ്പുകളാണ് പെരുമ്പാമ്പുകൾ. ലോകത്തെ ഏറ്റവും വലുപ്പം കൂടിയ പാമ്പുകളാണിവ.  

English Summary: Horrifying Video Shows Python Coiled Around Woman's Leg

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA