വെള്ളപ്പൊക്കത്തിൽ അകപ്പെട്ട കുഞ്ഞുമായി നീങ്ങുന്ന തെരുവുനായ; ദൃശ്യം

Mummy dog rescues pup from Karnataka’s flood-affected village
Image Credit: Twitter/ANI
SHARE

കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ മിക്ക പ്രദേശങ്ങളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഴയുടെ പിടിയിലായിരുന്നു. മിക്കയിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. ഇന്നലെ മഴ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും ദുരിതവും തുടരുകയാണ്. വെള്ളപ്പൊക്ക ഭീഷണി തുടരുന്ന കർണാടകയിലെ താരാപുർ ഗ്രാമത്തിൽ നിന്നുള്ള ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

വെള്ളപ്പൊക്കത്തിൽ അകപ്പെട്ട കുഞ്ഞിനെ രക്ഷിക്കുന്ന നായയുടെ ദൃശ്യമാണ് വിജയപുരയിലുള്ള താരാപുർ ഗ്രാമത്തിൽ നിന്നു പുറത്തു വരുന്നത്. വെള്ളം നിറഞ്ഞു കിടക്കുന്ന പ്രദേശത്തു നിന്നും സുരക്ഷിതമായ ഇടത്തേക്ക് കുഞ്ഞിനെ കൊണ്ടുപോകുന്ന നായയുടെ ദൃശ്യമാണിത്. വെള്ളത്തിലൂടെ കുഞ്ഞിനെയും കടിച്ചു പിടിച്ച് സുരക്ഷിതമായ പ്രദേശത്തേക്കാണ് നായ പോകുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. മഴയുടെ ആഘാതം മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും ദുരിതത്തിലാക്കിയെന്ന് ദൃശ്യം വ്യക്തമാക്കുന്നു.

English Summary: Mummy dog rescues pup from Karnataka’s flood-affected village. Watch

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA