ADVERTISEMENT

നല്ല വിശപ്പായിരുന്നു. ഇരതേടി പറന്നു പറന്ന് ഒടുവിൽ വലയിലായി. പറഞ്ഞുവരുന്നത് പൊക്കാളിപ്പാടത്തെ വലയിൽ കുടുങ്ങിയ ചക്കിപ്പരുന്തിനെക്കുറിച്ചാണ്. എന്നാൽ തത്തിപ്പള്ളിക്കാരുടെ നല്ല മനസ് കാരണം ചക്കിപരുന്തിന് അധികനേരമൊന്നും കഷ്ടപ്പെടേണ്ടി വന്നില്ല. പൊക്കാളിപ്പാടത്തെ ചെറു മീനുകളെയും, ഞണ്ടുകളെയുമെല്ലാം തേടി പറന്നതായിരുന്നു പരുന്ത്. പക്ഷേ വിശാലമായ പാടത്ത് വലവിരിച്ചത് മാത്രം ശ്രദ്ധയിൽ പെട്ടില്ല. അങ്ങനെയാണ് പാവം വലയിൽ കുടുങ്ങിയത്.

വലയിൽ അകപ്പെട്ടതു മുതൽ മൂർച്ചയേറിയ കാൽ നഖങ്ങൾക്ക് മനുഷ്യനുണ്ടാക്കിയ വലക്കണ്ണികൾ മുറിക്കാൻ ഏറെ പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ജീവിതം ഇവിടെ തീർന്നെന്ന ചിന്തയിലിരിക്കുമ്പോഴാണ്  പൊക്കാളി കൃഷിയുടെ വിളവെടുപ്പിനായി പഞ്ചായത്ത്‌ മെമ്പറും ഗ്രാമവാസികളും കൂടി അവിടെയെത്തിയത്. കൂടെ ഉണ്ടായിരുന്ന ബാങ്ക് പ്രസിഡന്റ്‌ അകലെ നിന്നു തന്നെ വലയിൽ കുടുങ്ങിയ പരുന്തിനെ കണ്ടു.

ഉടൻ തന്നെ നാട്ടുകാരെല്ലാം ചേർന്ന് പരുന്തിന്റെ കാലിൽ കുടുങ്ങിയ വലക്കണ്ണികൾ ഏറെ പണിപ്പെട്ടു അറുത്തു മാറ്റി. രക്ഷിച്ച പരുന്തിനെ  ഒടുവിൽ പറത്തിവിടുകയും ചെയ്തു. പറന്നു ചെന്ന് അകലെയുള്ള തെങ്ങിൽ ഇരുന്ന പരുന്ത്  തിരിഞ്ഞു നോക്കി. ചിലപ്പോൾ പറത്തിവിട്ടവർക്ക് നന്ദി ചൊല്ലിയതാവാം. എന്തായാലും പരുന്ത് പറന്നു പോയതിന് പിന്നാലെ ആഘോഷമായി പൊക്കാളി വിളവെടുപ്പും തുടങ്ങി.

English Summary:  EagleTrapped in Net Gets a Second Chance at Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com