ADVERTISEMENT

ഓസ്ട്രേലിയയിലെ ഗോൾഡ്  കോസ്റ്റിലുള്ള മെർമെയ്ഡ് തീരത്ത് ചത്തടിഞ്ഞത് 500 കിലോഗ്രാം ഭാരമുള്ള വമ്പൻ ആമ. ലെതർ ബാക്ക്    ഇനത്തിൽപ്പെട്ട ആമയാണിതെന്ന് ഗവേഷകർ തിരിച്ചറിഞ്ഞു. രണ്ടര മീറ്ററിലധികം നീളമാണ് ആൺ വർഗത്തിൽ പെട്ട ആമയ്ക്കുള്ളത്.

ആമയ്ക്ക് 30നും 50നും ഇടയിൽ പ്രായം വരുമെന്നാണ് കണക്കാക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഈ പ്രദേശത്ത് തന്നെ സ്രാവുകളെ കുടുക്കാൻ വച്ചിരുന്ന  വലയിൽ ഒരു വമ്പൻ ആമ കുടുങ്ങിയിരുന്നു. അതെ ആമ തന്നെയാവാം ചത്തു തീരത്തടിഞ്ഞതെന്ന നിഗമനത്തിലാണ്  ഗവേഷകർ.

സാധാരണയായി തീരപ്രദേശത്തു നിന്നും മാറി ഉൾക്കടലിലാണ് ഈ ഇനത്തിൽപ്പെട്ട ആമകൾ ജീവിക്കുന്നത്. അതിനാൽ ആമ കരയ്ക്ക് സമീപത്തേക്കെത്തിയത് അസാധാരണമാണെന്ന് സമുദ്ര ശാസ്ത്രജ്ഞയായ  സിയോഭൻ ഹൗലിഹൻ പറയുന്നു.

തീരത്തടിഞ്ഞ ആമയുടെ ശരീരത്തിൽ സാരമായ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. അതിനാൽ മരണകാരണം എന്താണെന്ന് ഇനിയും തിരിച്ചറിയാനായിട്ടില്ല എന്നും സിയോഭൻ കൂട്ടിച്ചേർക്കുന്നു. യഥാർഥ കാരണം തിരിച്ചറിയുന്നതിനു വേണ്ടി നെക്രോപ്സി പരിശോധന നടത്താൻ ഒരുങ്ങുകയാണ് ഗവേഷകർ.  

എസ്കവേറ്റർ  ഉപയോഗിച്ചാണ് ആമയെ തീരത്തു നിന്നും നീക്കം ചെയ്തത്. കടലാമകളിൽ തന്നെ ഏറ്റവും വലിയവയാണ് ലെതർ ബാക്ക് ടർട്ടിലുകൾ. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. മീൻ വലകളിൽ കുടുങ്ങിയും ബോട്ടുകളിൽ ഇടിച്ച് അപകടങ്ങളിൽ പെട്ടും പ്ലാസ്റ്റിക്  അവശിഷ്ടങ്ങൾ ജെല്ലി ഫിഷുകൾ ആണെന്ന് കരുതി ഭക്ഷിച്ചുമൊക്കെയാണ് ഇവയിലേറെയും ചത്തൊടുങ്ങുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ഗുരുതര വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് ലെതർ ബാക്ക് ടർട്ടിലുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്.

English Summary: Giant leatherback turtle washed up on Gold Coast beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com