ചിക്കു പന്നിക്ക് പകരം 'ശിങ്കാരി ആട്'; ഉണ്ണിക്കുട്ടന് കൂട്ടുകൂടാൻ പുതിയ കൂട്ടുകാർ

 Kerala Forest Department gifts Wayanad boy Lamb after he had to part with wild boar
SHARE

സ്നേഹിച്ചു വളർത്തിയ ചിക്കു എന്ന കാട്ടുപന്നിക്കു പകരം വയനാട് നടവയലിലെ ആലുമൂല കോളനിയിലെ  ഉണ്ണിക്കുട്ടനെ തേടി പുതിയ കൂട്ടുകാർ.  ഓമനിച്ചു വളർത്തിയ  കാട്ടുപന്നിയെ നാട്ടുകാരുടെ പരാതിയെ തുടർന്ന് വനം വകുപ്പ് പിടിച്ചു വനത്തിലാക്കിയിരുന്നു. കോളനിയിലെ കുട്ടികളുടെ  തീരാ സങ്കടം മാറ്റാൻ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും  മുയലിനെയും ആടിനെയുമാണ് സമ്മാനിച്ചത്.

ജീവന് തുല്യം സ്നേഹിച്ചു വളർത്തിയ കാട്ടുപന്നിയെ വനം വകുപ്പ് പിടികൂടി കാട്ടിൽ വിട്ടപ്പോൾ മുതൽ ഉണ്ണിക്കുട്ടനും കോളനിയിലെ മറ്റു കുട്ടികളും കരച്ചിലായിരുന്നു. ഇതിനു ശേഷം ഉണ്ണിക്കുട്ടൻ ഭക്ഷണം പോലും കഴിച്ചിരുന്നില്ല. മൂന്ന് ദിവസത്തിന് ശേഷം ആലുമൂല കോളനിയിൽ പുതിയ അതിഥികൾ എത്തി. കുട്ടികളുടെ സങ്കടം കണ്ടറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയത് ഒരു ആട്ടിൻ കുഞ്ഞുമായാണ്. ആട്ടിൻ കുട്ടിയുമായും കുട്ടികൾ വലിയ കൂട്ടാവുകയാണ്. 

വഴിയരികിൽ നിന്നും കിട്ടിയ കാട്ടുപന്നികുഞ്ഞിനെ ഓമനിച്ചു  വളർത്തിയ പോലെ ഇതിനെയും വലുതാക്കാനാണ് തീരുമാനം. ആട്ടിൻ കുട്ടി  മാത്രമല്ല മുയൽ കുഞ്ഞുങ്ങളെയും  കുട്ടികൾക്ക് കഴിഞ്ഞ ദിവസം ഇവർക്ക് സമ്മാനമായി കിട്ടിയിരുന്നു. ഉണ്ണിക്കുട്ടന്റെയും കൂട്ടുകാരുടെയും വിഷമം കേട്ടറിഞ്ഞ കേണിച്ചിറ ലയൻസ് ക്ലബ്ബാണ് രണ്ടു മുയലുകളെക്കൂടി നൽകിയത്. വളർത്തി വലുതാക്കുമ്പോൾ ഇവയെയും നഷ്ടപ്പെട്ടാൽ സഹിക്കാൻ കഴിയില്ലെന്ന് കുട്ടികൾ പറയുന്നു.

English Summary: Kerala Forest Department gifts Wayanad boy Lamb after he had to part with wild boar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA