ഇറ്റലിയിൽ ജനിച്ചത് പച്ചനിറത്തിലുള്ള നായക്കുട്ടി; വിചിത്ര നിറത്തിനു പിന്നിൽ?

Puppy with green fur born in Sardinia
Image Credit: Cristian Mallocci/Facebook
SHARE

കറുപ്പും വെളുപ്പും തവിട്ടും നിറങ്ങളിലൊക്കെയായി നായക്കുട്ടികൾ ജനിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഇറ്റലിയിലെ സാർഡിനിയ ദ്വീപിൽ ജനിച്ച ഒരു നായക്കുട്ടിയുടെ നിറം കണ്ട് അദ്ഭുതപ്പെടുകയാണ് ലോകമെമ്പാടുമുള്ള മൃഗസ്നേഹികൾ. മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി പച്ചനിറത്തിലുള്ള രോമങ്ങളുമായാണ് നായക്കുട്ടി ജനിച്ചിരിക്കുന്നത്.

കർഷകനായ ക്രിസ്റ്റ്യൻ മല്ലാക്കിയുടെ ഫാമിലാണ് അപൂർവ നിറത്തിൽ നായക്കുട്ടി ജനിച്ചത്. നായക്കുട്ടിയുടെ   നിറം കണ്ട് തനിക്ക് വിശ്വസിക്കാനായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിറത്തിന്റെ പ്രത്യേകത കൊണ്ട് തന്നെ പിസ്താഷ്യോ എന്ന പേരാണ് നായക്കുട്ടിക്ക് നൽകിയിരിക്കുന്നത്. പിസ്താഷ്യോയ്ക്കൊപ്പം നാല് നായ്ക്കുട്ടികൾ കൂടി ജനിച്ചുവെങ്കിലും അവയ്ക്കെല്ലാം വെളുപ്പു നിറമാണ്. ഇതിനുപുറമേ പിസ്താഷ്യോയുടെ അമ്മയായ സ്പെലഷ്യയ്ക്കും വെളുപ്പുനിറം തന്നെയാണ്.

ഗർഭകാലത്ത് അമ്മയുടെ വയറ്റിൽ ബിലിവെർഡിൻ എന്ന പച്ചനിറത്തിലുള്ള പിത്തരസം അംനിയോട്ടിക്  ദ്രാവകവുമായി കലർന്നതിനാലാവണം   നായക്കുട്ടി പച്ചനിറത്തിൽ ജനിച്ചതെന്നാണ് നിഗമനം.  പിസ്താഷ്യോയുടെ  ചിത്രങ്ങൾ പുറത്തുവന്നതോടെ അവ  വളരെ വേഗം ജനശ്രദ്ധനേടി.

സാധാരണയായി തന്റെ ഫാമിൽ  ജനിക്കുന്ന നായക്കുട്ടികളെ  ആവശ്യക്കാർക്ക് വളർത്താൻ കൊടുക്കുകയാണ് ക്രിസ്റ്റ്യൻ ചെയ്യുന്നത്.എന്നാൽ പിസ്താഷ്യോയെ ഫാമിൽ തന്നെ പാർപ്പിക്കാനാണ് തീരുമാനം.വളർന്നുവരുന്നതനുസരിച്ച് നായക്കുട്ടിയുടെ നിറവും മാറി വരുമെന്ന്  വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്തായാലും പച്ച നിറത്തിൽ ജനിച്ച നായക്കുട്ടി ശുഭ പ്രതീക്ഷകളുടെ സൂചനയാണ് നൽകുന്നതെന്ന വിശ്വാസത്തിലാണ് ക്രിസ്റ്റ്യൻ.

English Summary: Puppy with green fur born in Sardinia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA