പെരുമ്പാമ്പിനെ വായിലിട്ടു ചവയ്ക്കുന്ന പശു; വിചിത്ര സംഭവം ഓസ്ട്രേലിയയിൽ

Cow caught chewing on large python in bizarre outback scene
Image Credit: Andrew Gertz
SHARE

പെരുമ്പാമ്പിനെ വായിലിട്ടു ചവയ്ക്കുന്ന പശുവിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വടക്കൻ ഓസ്‌ട്രേലിയയിലെ ഉൾനാടൻ ഗ്രാമത്തില്‍ നിന്നു പകർത്തിയതാണ് ഈ അപൂർവ ചിത്രം.  മെക്കാനിക്കായ ആൻഡ്രു ജെർട്സ് ആണ് യാത്രയ്ക്കിടയിൽ ഈ അപൂർവ സംഭവം നേരിൽ കണ്ടതും ക്യാമറയിൽ പകർത്തിയതും. 

വഴിയരികിൽ നിൽക്കുന്ന പശുവിന്റെ വായിൽ അസാധാരണമായ എന്തോ ഇരിക്കുന്നത് കണ്ടാണ് ആൻഡ്രു ജെർട്സ് വാഹനം നിർത്തി അതിനെ നിരീക്ഷിച്ചത്. അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് പശു വായിലിട്ട് ചവയ്ക്കുന്നത് സാൻഡ് പൈതൺ വിഭാഗത്തിൽ പെട്ട പെരുമ്പാമ്പിനെയാണെന്ന് വ്യക്തമായത്. പശു എല്ലിന്റെ കഷണവും മറ്റും ചവയ്ക്കുന്നത് മുൻപ് കണ്ടിട്ടുണ്ടെങ്കിലും ജീവനുള്ള പാമ്പിനെ തിന്നുന്നത് ആദ്യമായിട്ടാണ് കണ്ടതെന്ന് ആൻഡ്രു ജെർട്സ് വ്യക്തമാക്കി. അതുകൊണ്ടാണ് ആ ചിത്രം അപ്പോൾ തന്നെ ക്യാമറയിൽ പകർത്തിയത്.

Cow caught chewing on large python in bizarre outback scene
Image Credit: Andrew Gertz

പാമ്പിന്റെ തലയാണ് പശു വായിലിട്ട് ചവച്ചുകൊണ്ടിരുന്നത്. എങ്ങനെയാണ് പാമ്പ് പശുവിന്റെ വായിലെത്തിയതെന്ന കാര്യം വ്യക്തമല്ല.പശു അറിയാതെ പാമ്പിനെ ചവിട്ടിയപ്പോഴാ മറ്റോ പാമ്പ് കാലിൽ ചുറ്റിക്കാണുമെന്നും അതിനെ വലിച്ചെടുത്താവാം പശു ചവച്ചതെന്നുമാണ് നിഗമനം. കുറേ നേരം പാമ്പിനെ വായിലിട്ട് ചവച്ചശേഷം പശു അതിനെ താഴെയിട്ട് കടന്നു പോവുകയും ചെയ്തു.

English Summary:  Cow caught chewing on large python in bizarre outback scene

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA