ADVERTISEMENT

മലപ്പുറം തിരൂരങ്ങാടി പെരുവള്ളൂരിലെ ലോഹിതദാസിന്റെ കടയിൽ എന്നും ഒരതിഥിയെത്താറുണ്ട്. ആമറോൺ എന്നാണ് ആ അതിഥിയുടെ പേര്. അതിഥി ആരാണെന്നല്ലേ. ഒരു കാക്കയാണത്. ഈ ചങ്ങാത്തത്തിന് ഒരു വർഷത്തോളം പഴക്കമുണ്ട്. കടയിലെ ഒഴിവ് സമയങ്ങളില്‍ ദാസിന് കൂട്ട് ആമറോണ്‍ ആണ്. ദിവസം നാലഞ്ച് തവണ കടയിൽ വരും. ദാസ് നല്‍കുന്ന ഭക്ഷണം കൊത്തിതിന്നും.  ബിസ്‌ക്കറ്റും, മികസ്ച്ചറുമാണ് കൂടുതൽ ഇഷ്ടം.

വാഹന ബാറ്ററികളുടെ വിൽപനയാണ് ദാസിൻ്റെ തൊഴിൽ. ആമറോൺ ദാസെന്നാണ് നാട്ടിലെ വിളിപ്പേര്. അതുകൊണ്ടുതന്നെയാണ് ചങ്ങാതിക്ക് പേരിടാനുദ്ദേശിച്ചപ്പോൾ പേരിന്റെ പകുതി തന്നെ നൽകിയത്. ആൾക്കൂട്ടം കോവിഡിനും മുമ്പേ ആമറോണിന് ഇഷ്ടമല്ല. അതിനാൽ കടയിൽ ആളുകളില്ലാത്തപ്പോഴെ ആമറോണെത്താറുള്ളൂ.

English Suummary: Unique Friendship with Crow Meet Lohithadas,a shop owner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com