ADVERTISEMENT

199 ാമത്തെ രാജവെമ്പാലയേയും സുരക്ഷിതമായി പിടിച്ച് വാവ സുരേഷ്. പത്തനാപുരത്തെ പുന്നലയിൽ നിന്നാണ് 10 അടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്. വീടിന്റെ മുറ്റത്തോടു ചേർന്നു നിൽക്കുന്ന കാപ്പിയുടെ ചുവട്ടിൽ നിന്നാണ് 24ാം തീയതി രാത്രി ഏഴരയോടെ പാമ്പിനെ പിടികൂടിയത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് വാവ സുരേഷ് ഇവിടെയെത്തിയത്. 

പത്തനാപുരം ഡിവിഷന്റെ കീഴിൽ വരുന്ന പുന്നലയിലുള്ള കിഴക്കേവെള്ളം തെറ്റി എന്ന സ്ഥലത്തുനിന്നുമാണ് പാമ്പിനെ പിടിച്ചത്. പെൺ രാജവെമ്പാലയായിരുന്നു ഇത്. പിടികൂടിയ പാമ്പിനെ രാത്രി 12 മണിയോടുകൂടി അഞ്ചലിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉൾവനത്തിൽ തുറന്നുവിട്ടു.

English Summary: Vava Suresh Catching 199 th Kingcobra at punnala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com