കാലൊടിഞ്ഞ എരുമയെ വളഞ്ഞത് 3 സിംഹങ്ങൾ, കനത്ത പോരാട്ടം ; ഒടുവിൽ സംഭവിച്ചത്?

 3 Lions Corner Buffalo With Broken Foot
SHARE

എരുമയെ വളഞ്ഞാക്രമിക്കുന്ന മൂന്ന് സിംഹങ്ങളുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ക്രൂഗർ ദേശീയ പാർക്കിൽ നിന്നുള്ളതാണ് ഈ ദൃശ്യം. ഗൈഡായ ജാൻ ക്രീലും വിനോദസഞ്ചാരികളും  പാർക്ക് സന്ദർശിക്കുന്നതിനിടയിലാണ് സംഭവം നടന്നത്. എരുമക്കൂട്ടം പതിവായെത്തുന്ന ബിയാമിതി പാലത്തിനു സമീപത്തെത്തിയതായിരുന്നു ജാൻ ക്രീലും സംഘവും. 

നദിയുടെ സമീപത്തെ പാറക്കൂട്ടത്തിനു സമീപം ഒരു എരുമ വിശ്രമിക്കുന്നത് അവർ കണ്ടിരുന്നു. സാധാരണയായി ഒറ്റയ്ക്ക് എരുമകൾ മേയാറില്ല. കൂട്ടമായാണ് ഇവ ഭക്ഷണം തേടിയിറങ്ങുന്നത്. എന്നാൽ ഈ എരുമ ഒറ്റപ്പെട്ട നിലയിലായിരുന്നു. അപ്പോഴാണ് 3 സിംഹങ്ങൾ എരുമ കിടക്കുന്ന സ്ഥലത്തേക്കെത്തുന്നത്. എരുമയെ ലക്ഷ്യം വച്ചെത്തിയ സിംഹങ്ങൾ അതിനെ വളഞ്ഞു. സിംഹങ്ങളെ കണ്ടു ഭയന്ന എരുമ ജീവനും കൊണ്ട് രക്ഷപെടാനായി എഴുന്നേറ്റപ്പോഴാണ് അതിന്റെ മുൻകാലുകളിലൊന്ന് ഒടിഞ്ഞതാണെന്ന് സഞ്ചാരികൾക്ക് മനസ്സിലായത്.

 3 Lions Corner Buffalo With Broken Foot

ഏറെ നേരത്തെ ചെറുത്തു നിൽപ്പിന് ശേഷമാണ് എരുമ സിംഹങ്ങൾക്ക് മുന്നിൽ കീഴടങ്ങിയത്. ഒടിഞ്ഞു തൂങ്ങിയ കാലുമായി ചെറുത്തു നിൽക്കാൻ എരുമയ്ക്കു കഴിഞ്ഞില്ല. താരതമ്യേന എളുപ്പത്തിൽ കീഴടക്കിയ ഇരയെ അപ്പോൾ തന്നെ സിംഹക്കൂട്ടം ഭക്ഷിച്ചു തുടങ്ങിയിരുന്നു.  ജാൻ ക്രീലും സംഘവും പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ തന്നെ നിരവധിയാളുകൾ കണ്ടുകഴിഞ്ഞു.

English Summary: 3 Lions Corner Buffalo With Broken Foot

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA