ADVERTISEMENT

അമേരിക്കയിൽ കാണപ്പെടുന്ന ഒരിനം വിഷപ്പാമ്പാണ് റാറ്റില്‍ സ്നേക്കുകൾ. റാറ്റിൽ സ്നേക്കിനെ വേട്ടയാടുന്ന കാട്ടുപൂച്ചയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കലിഫോർണിയയിലെ ഏഞ്ചല്‍സ് നാഷണൽ ഫോറസ്റ്റിലാണ് സംഭവം നടന്നത്.ഇരതേടിയിറങ്ങിയ പൂച്ച അവിചാരിതമായാണ് കരിയിലകൾക്കിടയിൽ പതുങ്ങിയിരുന്ന പാമ്പിനെ കണ്ടത്.

കാട്ടുപൂച്ചയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ പാമ്പ് പൂച്ചയെ ആക്രമിച്ചു. ആദ്യം കടിയേൽക്കാതിരിക്കാൻ പിന്നോട്ട് മാറിയെങ്കിലും കാട്ടുപൂച്ചയും പിൻമാറിയില്ല. വാശിയേറിയ പോരാട്ടത്തിനൊടുവിൽ കാട്ടുപൂച്ചയുടെ കൂർത്ത നഖങ്ങൾക്കു മുന്നിൽ വിഷപ്പാമ്പ് കീഴടങ്ങി. വിഷപ്പാമ്പിന്റെ തലയിൽ പിടുത്തമിട്ട കാട്ടുപൂച്ച അതിനെ കൊന്ന ശേഷമാണ് താഴെയിട്ടത്. ഏറെനേരം അവിടെ വിശ്രമിച്ച് പാമ്പ് ചത്തെന്ന് ഉറപ്പാക്കിയ ശേഷമാണ് പൂച്ച പാമ്പുമായി അവിടെ നിന്നും നീങ്ങിയത്. 

പാമ്പിനെ വലിച്ചിഴച്ച് നീങ്ങിയ പൂച്ച അൽപം അകലെ കൊണ്ടുവച്ചാണ്  അതിനെ ഭക്ഷിച്ചത്. വിഷപ്പാമ്പിനെ ആക്രമണത്തിൽ കാട്ടുപൂച്ചക്ക് പരിക്കൊന്നും ഏറ്റിരുന്നില്ല. പിറ്റേന്നും അതേ സ്ഥലത്ത് പൂച്ചയെ കണ്ടെത്തിയിരുന്നു. ഒക്ടോബർ 9നു പങ്കുവച്ച വിഡിയോ 22 ലക്ഷത്തിലധികം ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞു.

English Summary: Bobcat vs. Rattlesnake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com