കാറിന്റെ ബോണറ്റിൽ കയറിയിരുന്ന് ഒട്ടകം; പൊരിഞ്ഞ പോരാട്ടം, ഭയന്ന് കുടുംബം!

 Humps in the road! Safari park camel crushes family’s car
SHARE

കുഞ്ഞിന്റെ പിറന്നാളാഘോഷിക്കാനെത്തിയ ദമ്പതികളുടെ കാറ് തകർത്ത് ഒട്ടകം. ആനി ആൻഡ്രൂസും പങ്കാളിയായ വിന്നി ഹെവിറ്റും ഇളയ മകൻ ക്യാലത്തിന്റെ പിറന്നാളാഘോഷിക്കാനാണ് മേഴ്സിസൈഡിലുള്ള നോസ്‌ലെ സഫാരി പാർക്കിലെത്തിയത്. മൂത്ത മകൻ ഹെൻറിയും ഇവർക്കൊപ്പമുണ്ടായിരുന്നു. പാർക്കിലൂടെ സഞ്ചരിക്കുന്നതിനിടയിലാണ് രണ്ട് ബാക്ട്രിയൻ വിഭാഗത്തിലുള്ള ഒട്ടകങ്ങൾ റോഡിനു നടുവിൽ പരസ്പരം പോരാടുന്നത് കണ്ടത്.

ഒട്ടകങ്ങളെ റോഡിനു നടുവിൽ കണ്ടതും ഇവർ കാറ് നിർത്തിയിട്ടു. പരസ്പരം പോരടിച്ചുകൊണ്ടിരുന്ന ഒട്ടകങ്ങളിലൊന്ന് കാറിനടുത്തേക്ക് വരുന്നത് കണ്ട് ഭയന്ന ദമ്പതികൾ കാറ് പിന്നോട്ടെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നിൽ മറ്റുവാഹനങ്ങൾ ഉണ്ടായിരുന്നതിനാൽ കാർ  പിന്നോട്ടെടുക്കാൻ കഴിഞ്ഞില്ല.

വാഹനത്തിനരികിലേക്കെത്തിയ ഒട്ടകം കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു. വാഹനത്തിന്റെ ഹെഡ്‌ലൈറ്റുൾപ്പെടെ തകർത്ത് കനത്ത നാശനഷ്ടം ഉണ്ടാക്കിയിട്ടാണ് ഒട്ടകം ബോണറ്റിൽ നിന്ന് എഴുന്നേറ്റ് പോയത്. 600 ഡോളറിന്റെ നഷ്ടമാണ് ഒട്ടകം വാഹനത്തിനു വരുത്തിയതെന്ന് ഇവർ വ്യക്തമാക്കി.

English Summary: Humps in the road! Safari park camel crushes family’s car

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA