ADVERTISEMENT

വാഹനമിടിച്ചു ജീവനറ്റ പൂച്ചയെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന നായയുടെ ദൃശ്യം നൊമ്പരമാകുന്നു. തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗ്വാങ്യുവാനിൽ നിന്നുള്ളതാണ് ദൃശ്യം. ഒക്ടോബർ 28നാണ് സംഭവം നടന്നത്. മോഗി എന്ന വളർത്തു പൂച്ചയാണ് വാഹനമിടിച്ചു ചത്തത്. മോഗിയുടെ ചങ്ങാതിയായ ബ്ലാക് പാന്തർ എന്ന നായയാണ് സംഭവസ്ഥലത്തെത്തി റോഡിനു നടുവിൽ കിടന്ന പൂച്ചയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചത്.

തിരക്കേറിയ റോഡിൽ കിടന്ന പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്ന ബ്ലാക് പാന്തറുടെ ശ്രമം കണ്ടു നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. മറ്റു വാഹനങ്ങളൊന്നും വീണ്ടും പൂച്ചയുടെ ശരീരത്തിലൂടെ കയറാതിരിക്കാനായിരുന്നു ഈ മിണ്ടാപ്രാണിയുടെ കരുതൽ. മൂക്കു കൊണ്ടും മുൻകാലുകൾ കൊണ്ടുമെല്ലാം ആവും പോലെ പൂച്ചയെ അവിടെ നിന്നും മാറ്റാനായിരുന്നു നായയുടെ ശ്രമം. റോഡിനു നടുവിൽ നിന്ന് ഏറെ കരുതലോടെയാണ് മോഗിയുടെ ശരീരം ബ്ലാക് പാന്തർ വലിച്ചു നീക്കി റോഡിന്റെ അരികിലേക്കെത്തിച്ചത്.

ജോലി കഴിഞ്ഞ് വാഹനത്തിൽ മടങ്ങുകയായിരുന്ന വാങ് സിയാലോങ് ആണ് നായയുടെ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും. പൂച്ചയെ റോഡിനു നടുവിൽ നിന്നും നീക്കാൻ നായയെ സഹായിക്കാനാണ് താൻ വാഹനം നിർത്തിയിറങ്ങിയതെന്ന് വാങ് സിയാലോങ് വ്യക്തമാക്കി. ബ്ലാക് പാന്തറിന്റെ ഉടമ അന്വേഷിച്ചെത്തുമ്പോൾ രാത്രിയിൽ പൂച്ചയെ ജീവനക്കാർ സംസ്ക്കരിക്കുന്നത് നോക്കിയിരിക്കുകയായിരുന്നു. ഏറെ വേദനയോടെയാണ് നായ സംഭവസ്ഥലത്തു നിന്നും മടങ്ങിയതെന്നും ഉടമ വ്യക്തമാക്കി. 

English Summary: Pet Dog Tries to Wake up Cat Who Died in Road Accident 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com