ADVERTISEMENT

ഉടമകളോട് നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്നതിൽ മുന്നിലാണ് നായകൾ. ജീവൻ പണയം വച്ചും അവ യജമാനന്മാരെ അപകടങ്ങളിൽ നിന്നു രക്ഷിക്കും. അത്തരത്തിൽ ഒരു വമ്പൻ സ്രാവിനോടേറ്റുമുട്ടുന്ന വളർത്തുനായയുടെ ദൃശ്യമാണ് ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ നിന്നു പുറത്തു വരുന്നത്.

ഗ്രേറ്റ് ബാരിയർ റീഫ് മറൈൻ പാർക്കിലെ ഹാഗർസ്റ്റോൺ ഐലൻഡ് റിസോർട്ടിൽ  താമസത്തിനെത്തിയതായിരുന്നു ജാക്ക് സ്ട്രിക്‌ലാൻഡ് എന്ന വ്യക്തിയും കുടുംബവും. ടില്ലി എന്ന വളർത്തു നായയും ഇവർക്കൊപ്പമുണ്ടായിരുന്നു. ദ്വീപിലെ ബീച്ചിൽ കാഴ്ചകൾ കണ്ടിരിക്കുന്നതിനിടെ അപ്രതീക്ഷിതമായി വലിയ ഒരു സ്രാവ് കരയോടടുത്തുവന്നു. ഉടമസ്ഥരെ ആക്രമിക്കാനെത്തുകയാണ് സ്രാവ് എന്നുകരുതിയ ടില്ലി പിന്നെ ഒന്നും നോക്കിയില്ല. സ്രാവിനെ നേരിടുന്നതിനായി നേരെ കടലിലേക്കു കുതിച്ചുചാടി.

തന്റെ രണ്ടിരട്ടിയിലധികം വലുപ്പമുള്ള സ്രാവിനെയണ് ടില്ലി തനിച്ചു നേരിട്ടത്. നായ വെള്ളത്തിലേക്ക് ചാടിയതോടെ സ്രാവ് ഭയന്ന് മറ്റൊരു ദിശയിലേക്കു തിരിഞ്ഞ് നീന്തി പോവുകയായിരുന്നു. പക്ഷേ അതുകൊണ്ടും പിന്തിരിയാൻ ടില്ലി തയാറായിരുന്നില്ല. സ്രാവിനെ തിരഞ്ഞ് അല്പദൂരം കൂടി കടലിലേക്കിറങ്ങി ചെന്നു. എന്നാൽ അപ്പോഴേക്കും സ്രാവ് ഉൾക്കടലിലേക്ക് പോയിരുന്നു. അപകടം ഒഴിവായെന്ന് ഉറപ്പായ ശേഷമാണ് ടില്ലി തിരികെ കരയിലേക്കെത്തിയത്.

ഓസ്ട്രേലിയൻ കെൽപി ഇനത്തിൽപ്പെട്ട നായയാണ് ടില്ലി. ബീച്ചിലിരിക്കുന്ന സമയത്ത് സ്രാവ് കരയിലേക്കടുക്കുന്നത് കണ്ട് ജാക്ക് അതിന്റെ ദൃശ്യം പകർത്തിയിരുന്നു. ഇതിനിടെയാണ് സ്രാവിനു നേരെയുള്ള ടില്ലിയുടെ ആക്രമണം. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ദൃശ്യങ്ങൾ ഇതിനോടകം നിരവധിയാളുകൾ കണ്ടു കഴിഞ്ഞു.

English Summary: Kelpie named Tilly chases a shark at the beach on Haggerstone Island

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com