തുടക്കം ബാഹുബലിയിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ പരസ്യചിത്രത്തിലും താരമായി കാളിദാസന്‍!

Elephant Chirakkal Kaalidasan
SHARE

ബാഹുബലിയില്‍ അഭിനയിച്ച് പ്രശസ്തനായ തൃശൂരിലെ കൊമ്പന്‍ കാളിദാസന്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പരസ്യചിത്രത്തിലും താരമായി. ഐ.എസ്.എല്‍. ഫുട്ബോള്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതോടെ കാളിദാസനും താരമാകും. കാമറയ്ക്കു മുമ്പില്‍ കൊമ്പന്‍ കാളിദാസന്‍ ഇത് ആദ്യമല്ല അഭിനയിക്കുന്നത്. ബാഹുബലിയില്‍ പ്രഭാസിനൊപ്പമായിരുന്നു കാളിദാസന്റെ രംഗപ്രവേശം. 

ചിറയ്ക്കല്‍ ദേശക്കാരുടെ കണ്ണിലുണ്ണിയാണ് ശാന്തനായ ഈ കൊമ്പന്‍. കോവിഡ് കാരണം ഉല്‍സവങ്ങള്‍ക്ക് നിയന്ത്രണം വന്നപ്പോള്‍ കാളിദാസന് വിശ്രമകാലമായിരുന്നു. ഇതിനിടെയാണ്, കേരള ബ്ലാസ്റ്റേഴ്സിന്റെ പരസ്യചിത്രത്തില്‍ അഭിനയിച്ചത്. സിനിമാ താരങ്ങളുടെ ഫൊട്ടോഷൂട്ടിന് പലതവണ കാളിദാസന്‍ അകമ്പടി നിന്നിട്ടുണ്ട്. ശാന്തസ്വഭാവക്കാരനായതിനാല്‍ ആനയുടെ അടുത്ത് ധൈര്യമായി പോകാം. 

ഉല്‍സവങ്ങള്‍ മുടങ്ങിയെങ്കിലും ആനയുടെ ഭക്ഷണം, കുളി തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇപ്പോഴും ചിട്ടയാണ്. പാപ്പാന്‍മാര്‍ ആനയെ കുളിച്ചു കുട്ടപ്പനാക്കിയേ ആളുകളെ കാണിക്കൂ.പലഭാഗങ്ങളില്‍ നിന്നും കാളിദാസനെ കാണാന്‍ ആനപ്രേമികളുടെ ദിവസേന വരുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പലരേയും മടക്കിവിടുകയാണ് പതിവ്. സിനിമയില്‍ അഭിനയിച്ചതോടെ കാളിദാസന്റെ താരപകിട്ട് കൂടിയിട്ടേയുള്ളൂ. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ആഘോഷങ്ങളിലെല്ലാം കാളിദാസന്റെ സാന്നിധ്യം പൂരപ്രേമികള്‍ക്കു ആവേശമാണ്. കോവിഡ് മാറിയ ശേഷം കാളിദാസന്‍ നെറ്റിപ്പട്ടം കെട്ടി വീണ്ടും പൂരപറമ്പുകളില്‍ തലയുയര്‍ത്തി നടക്കുന്നത് കാണാന്‍ ദേശക്കാര്‍ കാത്തിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA