ADVERTISEMENT

മരത്തിന്റെ വിടവിനുള്ളിൽ പതുങ്ങിയിരിക്കുന്ന കുരങ്ങന്റെ ചിത്രം കൗതുകമാകുന്നു. ഒറ്റപ്പെട്ടു നിൽക്കുന്ന മരത്തിന്റെ മധ്യത്തിലായി രൂപപ്പെട്ടിരിക്കുന്ന വിടവിനുള്ളിലാണ് കുരങ്ങൻ ഇരിപ്പുറപ്പിച്ചത്. കൃത്യം കുരങ്ങനിരിക്കാൻ പാകത്തിനു രൂപപ്പെടുത്തിതുപോലുണ്ട് ഈ വിടവു കണ്ടാൽ. മധ്യപ്രദേശിലെ പെഞ്ച് ദേശീയ പാർക്കിൽ നിന്നു പകർത്തിയതാണ് ഈ ചിത്രം. വന്യജീവി ഫോട്ടൊഗ്രഫറായ അമൻ വിൽസൺ ആണ് ഈ അപൂർവ ചിത്രം പകർത്തിയത്.

ദേശീയ പാർക്കിലെ ലങ്കിടി എന്ന പെൺകടുവയുടെ ചിത്രം പകർത്താനെത്തിയതായിരുന്നു അമൻ വിൽസൺ. സഫാരിക്കിടയിൽ കടുവയെ തിരയുന്നതിനിടയിലാണ് ഒരുകൂട്ടം ലങ്കൂർ കുരങ്ങുകൾ ബഹളം കൂട്ടി സഫാരി വാഹനത്തിനു സമീപത്തുകൂടി പോകുന്നത് ശ്രദ്ധയിൽ പെട്ടത്. ഇതിനിടയിലാണ് കുരങ്ങുകളിൽ ഒന്ന് മീപത്തു നിന്ന മുത്തിന്റെ വിടവിൽ കയറി ഇരിപ്പുറപ്പിച്ചത്.വിടവിനുള്ളിൽ ഒതുങ്ങിയിരിക്കുന്ന കുരങ്ങന്റെ ചിത്രം അപ്പോൾ തന്നെ പകർത്തുകയായിരുന്നു.

ചിത്രം ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തതോടെ ജനശ്രദ്ധ നേടുകയായിരുന്നു. മരപ്പൊത്തിനുള്ളിൽ ഇരിക്കുന്ന കുരങ്ങന്റെ ചിത്രം ഇപ്പോൾ തന്നെ നിരവധിയാളുകൾ കണ്ടുകഴിഞ്ഞു.

English Summary: A Langur Sits Snugly Inside A Hollow Tree In Viral Pic From Madhya Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com