പാദരക്ഷകൾ സൂക്ഷിക്കുന്ന അലമാരയിൽ പതുങ്ങിയിരുന്നത് മൂർഖൻ പാമ്പ്; ഒടുവിൽ സംഭവിച്ചത്?

Cobra Found Living In Family's Shoe Shelves
SHARE

പാദരക്ഷകൾ സൂക്ഷിക്കുന്ന അലമാരയിൽ പതുങ്ങിയിരുന്നത് കൂറ്റൻ മൂർഖൻ പാമ്പ്. തായ്‌ലൻഡിലെ സാറാബുരിയിലുള്ള ഒരു വീട്ടിലാണ് സംഭവം നടന്നത്. പൊലീസിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന റ്യൂൺഗ്രിറ്റ് മലീകൻ എന്ന 65കാരന്റെ വീട്ടിനുള്ളിലാണ് പാമ്പ് പതുങ്ങിയിരുന്നത്. പാദരക്ഷകൾ സൂക്ഷിക്കുന്ന അലമാരയ്ക്ക് പിന്നിലായി പാമ്പിനെ കണ്ടതിനെ തുടർന്ന് വീട്ടുകാർ സുരക്ഷാവിഭാഗത്തിനെ വിവരമറിയിക്കുകയായിരുന്നു. 

പാമ്പുപിടുത്ത വിദഗ്ധരെത്തി പിടികൂടാൻ ശ്രമിച്ചതോടെ പാമ്പ് ആക്രമാസക്തനായി. ഇവർക്ക് നേരെ ചീറ്റുകയും കൊത്താൻ ശ്രമിക്കുകയും ചെയ്തു. പത്ത് മിനിട്ടിലേറെ പരിശ്രമിച്ച ശേഷമാണ് പാമ്പിനെ അലമാരയ്ക്കുള്ളിൽ നിന്നും പുറത്തെടുക്കാനായത്. രണ്ടുമൂന്ന് ദിവസങ്ങൾക്ക് മുൻപ് തന്നെ പാമ്പ് വീടിനുള്ളിലെത്തിയതാകാമെന്നാണ് നിഗമനം. ഏകദേശം നാലടിയോളം നീളമുള്ള മൂർഖൻ പാമ്പിനെയാണ് പിടികൂടിയത്. പിടികൂടിയ പാമ്പിനെ പിന്നീട് വനത്തിനുള്ളിൽ കൊണ്ടുപോയി തുറന്നുവിട്ടു.

Cobra Found Living In Family's Shoe Shelves

English Summary: Cobra Found Living In Family's Shoe Shelves

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA