മുന്നണി വ്യത്യാസമില്ല; പോസ്റ്റര്‍ നശിപ്പിക്കുന്ന വിരുതനെ കൈയോടെ പൊക്കി, ഒടുവിൽ?

Snail attack on poster
SHARE

കൊല്ലം വെട്ടിക്കവല പഞ്ചായത്തിലെ കോക്കാട് വടക്ക് വാര്‍ഡിലെ സ്ഥാനാര്‍ഥികളുടെ പോസ്റ്റര്‍ നശിപ്പിക്കുന്ന വിരുതനെ ഒടുവില്‍ പിടികൂടി. ആ സാമൂഹ്യ വിരുദ്ധനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍ വെച്ചു പോകും. മുന്നണി വ്യത്യാസമില്ലാതെ കോക്കാട് വടക്ക് വാര്‍ഡിലെ എല്ലാ സ്ഥാനാര്‍ഥികളുടെയും പോസ്റ്റര്‍ നശിപ്പിക്കുന്നത് പതിവായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം സംശയിച്ചു. എന്നാല്‍ യഥാര്‍ഥ വില്ലനെ കണ്ട് എല്ലാവരും ആദ്യം ഞെട്ടി.പിന്നെ അത് ചിരിയായി.

ഒച്ചാണ് ഇവിടുത്തെ പ്രധാന വില്ലന്‍. നൂറു പോസ്റ്ററുകള്‍ എങ്കിലും ഇതിനോടകം തന്നെ അകത്താക്കി കഴിഞ്ഞു. രാഷ്ട്രീയ എതിരാളികളോടൊപ്പം ഒച്ചിനോടും പോരടിക്കേണ്ട ഗതികേടിലാണ് സ്ഥാനാര്‍ഥികള്‍. ഒച്ചിനെ തുരത്താന്‍ രാഷ്ട്രീയ അകലം മാറ്റിവെച്ച് ഒന്നിച്ചിറങ്ങിരിക്കുകയാണ് ഇപ്പോൾ മുന്നണി പ്രവര്‍ത്തകര്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA