നായയ്ക്കൊപ്പം കളിക്കുന്ന ആനക്കുട്ടി; അപൂർവ ,സൗഹൃദം കൗതുകമാകുന്നു

 This Baby Elephant Found A Friend In A Dog
SHARE

സൗഹൃദത്തിന്റെ കാര്യത്തിൽ വലുപ്പച്ചെറുപ്പമൊന്നുമില്ല. അത് മൃഗങ്ങളുടെ കാര്യത്തിലായാലും അങ്ങനെതന്നെ. കൂട്ടത്തിലുള്ള മൃഗങ്ങളോടു മാത്രമേ സൗഹൃദമാകാവൂ എന്ന ചിന്തയും മൃഗങ്ങൾക്കിടയിലില്ല. അത് ആനയായാലും നായയായാലും അങ്ങനെ തന്നെ. അത്തരമൊരു സൗഹൃദത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. 2015 ൽ തായ്‌ലൻഡിലെ എലിഫന്റ് നാഷണൽ പാർക്കിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യം.

ഐഎഫ്സ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ഈ ദൃശ്യം കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവച്ചതോടെ വീണ്ടും ജനശ്രദ്ധ നേടുകയായിരുന്നു. യിണ്ടി എന്ന ആനക്കുട്ടിയും മിലോ എന്ന നായയും തമ്മിലാണ് കണ്ടപ്പോൾ തന്നെ സൗഹൃദം ഉടലെടുത്തത്. നായയ്ക്കൊപ്പം കളിക്കുന്ന ആനക്കുട്ടിയാണ് ദൃശ്യത്തിലുള്ളത്. സുഹൃത്തുക്കൾ പല വലുപ്പത്തിലും രൂപത്തിലും വരാം എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ട്വിറ്ററിൽ ദൃശ്യം പങ്കുവച്ചത്. നിരവധിയാളുകൾ രസകരമായ ഈ ദൃശ്യം ഇതിനോടകം കണ്ടുകഴിഞ്ഞു.

English Summary: This Baby Elephant Found A Friend In A Dog

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA