കടുവാക്കുഞ്ഞിന്റെ പുറത്ത് കുട്ടിക്കുരങ്ങന്റെ സവാരി; അപൂർവ സൗഹൃദം കൗതുകമാകുന്നു!

Adorable moment baby monkey plays with his tiger best friend while riding on the cub's back at a Chinese zoo
SHARE

ചൈനയിലെ ഹെങ്ഷുയി വൈൽഡ് ലൈഫ് പാർക്കിലെ അപൂർവ സൗഹൃദക്കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഒരു കടുവാകുഞ്ഞും കുട്ടി കുരങ്ങനുമാണ് ദൃശ്യത്തിലെ താരങ്ങൾ. കൂടിനുള്ളിൽ ഒരുമിച്ചു കളിച്ചു നടന്നാണ് ഇരുവരും സൗഹൃദം പങ്കിടുന്നത്.

ബാൻ ജിൻ എന്ന കുട്ടിക്കുരങ്ങന് നാല് മാസം മാത്രമാണ് പ്രായം. കൂട്ടുകാരനായ സെപ്റ്റംബർ എന്ന കടുവ കുഞ്ഞിൻറെ പ്രായ മൂന്ന് മാസവും. ഏതാണ്ട് ഒരേ കാലയളവിൽ ജനിച്ചവരായതിനാൽ ആദ്യം മുതൽ തന്നെ ഇരുവർക്കുമിടയിൽ ഒരു പ്രത്യേക സൗഹൃദമുള്ളതായി മൃഗശാലാ അധികൃതർ പറയുന്നു. സെപ്റ്റംബറിന് മുകളിൽ കയറിക്കിടന്നു കളിക്കുന്ന ബാൻ ജിനാണ് ദൃശ്യത്തിലുള്ളത്.

ഒരുമിച്ച് സമയം പങ്കിടാൻ സെപ്റ്റംബറിനും ബാൻ ജിനിനും വളരെയിഷ്ടമാണ്. ഇത് മനസ്സിലാക്കിയ ശേഷം ഇരുവർക്കും ഒരുമിച്ചു കളിക്കാനുള്ള  അവസരമൊരുക്കാൻ അധികൃതർ ശ്രദ്ധിക്കാറുണ്ട് എന്ന് വൈൽഡ് ലൈഫ് പാർക്കിലെ മാനേജർ പറയുന്നു. ആദ്യകാലങ്ങളിൽ ബാൻ ജിനിന് സെപ്റ്റംബറിനെ കാണുമ്പോൾ അല്പം പേടിയൊക്കെ ഉണ്ടായിരുന്നു. എങ്കിലും സെപ്റ്റംബറിറ്റ് അടുത്തെത്തുമ്പോൾ അവൻ ഏറെ ഉത്സാഹവാനുമായിരുന്നു. വളരെ പെട്ടെന്ന് തന്നെ പേടിയൊക്കെ മാറ്റി ഇരുവരും തമ്മിൽ ചങ്ങാത്തത്തിലാവുകയും ചെയ്തു.

ചങ്ങാതിമാരുടെ അപൂർവ കൂട്ടുകെട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലെത്തിയതോടെ ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.  വമ്പൻമാരായ കടുവകളെ കണ്ടാൽ താരതമ്യേന സൗമ്യസ്വഭാവക്കാരായ കുരങ്ങന്മാർ പേടിച്ചോടുകയാണ് പതിവ്. അതിനാൽ സെപ്റ്റംബറിനും ബാൻ ജിനിനും ഇടയിൽ  ഇത്രയും ദൃഢമായ ഒരു സ്നേഹബന്ധം വളർന്നത് കൗതുകത്തോടെയാണ് പലരും കാണുന്നത്.

English Summary: Adorable moment baby monkey plays with his tiger best friend while riding on the cub's back at a Chinese zoo

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA