ഉടുമ്പുകള്‍ തമ്മിലുള്ള വാശിയേറിയ പോരാട്ടം; കുരച്ചുചാടി വളർത്തുനായകൾ: വിഡിയോ

Monitor Lizards Wrestle On garden
SHARE

ഉടുമ്പുകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യം കൗതുകമാകുന്നു. അതിർത്തി തർക്കം മിക്ക ജീവികള്‍ക്കിടയിലും സജീവമാണ്. ഇതുതന്നെയാകാം ഉടുമ്പുകളുടെയും പോരാട്ടത്തിൽ കലാശിച്ചതെന്നാണ് നിഗമനം. വടക്കുകിഴക്കൻ തായ്‌ലൻഡിലെ സൂരിൻ പ്രവിശ്യയിയുള്ള ഒരു വീടിന്റെ പൂന്തോട്ടത്തിലാണ് സംഭവം നടന്നത്.

വളർത്തുനായകളുടെ ഉച്ചത്തിലുള്ള കുരകേട്ടെത്തിയ വീട്ടുകാരാണ് ഉടുമ്പുകളുടെ പോരാട്ടം നേരിട്ട് കണ്ടത്. മൂന്നടിയോളം നീളമുള്ള ഉടുമ്പുകൾ തമ്മിലാണ് വാശിയേറിയ പോരാട്ടം നടന്നത്. ഗുസ്തി മത്സരം കാണുന്നതുപോലെയുണ്ടായിരുന്നു ഇവയുടെ പോരാട്ടമെന്നാണ് വീട്ടുടമ വിശേഷിപ്പിച്ചത്. പോരടുന്ന ഉടുമ്പുകൾക്ക് സമീപത്തു നിന്ന് വളർത്തുനായകളും നിർത്താതെ കുരയ്ക്കുന്നുണ്ടായിരുന്നു. വീട്ടുടമ തന്നെയാണ് ഉടുമ്പുകളുടെ വാശിയേറിയ പോരാട്ടത്തിന്റെ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും.

ഉടുമ്പുകൾ തമ്മിൽ പരസ്പരം കീഴ്പെടുുത്താനും കഴുത്തിൽ കടിക്കാനുമൊക്കെ ശ്രമിക്കുന്നുണ്ടായിരുന്നു.പുല്ലിൽ കിടന്ന് ഉരുളുകയും വീണ്ടും പോരാട്ടം തുടരുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. നിരവധിയാളുകൾ ഇഇപ്പോൾ തന്നെ ദൃശ്യം കണ്ടുകഴിഞ്ഞു. ഏറെ നേരത്തെ പോരട്ടത്തിനു ശേഷം രണ്ട് ഉടുമ്പുകളും കാട്ടിലേക്ക് മടങ്ങി.

English Summary: Monitor Lizards Wrestle On garden

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA