അബദ്ധത്തിൽ കാൽവച്ചത് പെരുമ്പാമ്പിന്റെ പുറത്ത്; പകച്ചുപോയ തെരുവുനായ, ദൃശ്യം!

Stray Dog Accidentally Steps On Huge Python
SHARE

വഴിയിലൂടെ നടന്നു പോകുന്നതിനിടയിൽ അബദ്ധത്തിൽ പെരുമ്പാമ്പിന്റെ പുറത്തു ചവിട്ടിയ തെരുവുനായുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ബാങ്കോക്കിലാണ് സംഭവം നടന്നത്. തെരുവിലൂടെ രാത്രിയിൽ നടക്കുന്നതിനിടയിൽ റോഡ് മറികടക്കുന്ന കൂറ്റൻ പെരുമ്പാമ്പിനെ നായ കണ്ടില്ലായിരുന്നു. മറ്റെന്തോ ശ്രദ്ധിച്ചു വരുന്നതിനിടയിലാണ് നായ പാമ്പിന്റെ പുറത്തു ചവിട്ടിയത്. പാമ്പിനെ കണ്ടു ഭയന്ന നായ റോഡിനു വശങ്ങളിലേക്ക് മാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

പാമ്പ് തലയുയർത്തി നോക്കിയെങ്കിലും ആക്രമിക്കാനൊന്നും മുതിർന്നില്ല. അപകടകാരികളായ പാമ്പുകളാണ് പെരുമ്പാമ്പുകൾ. ഇരവിഴുങ്ങിയതിനാലാവാം പാമ്പ് നായയെ ആക്രമിക്കാതിരുന്നതെന്നാണ് നിഗമനം. എന്തായാലും അപകടമൊന്നും പറ്റാതെ നായ രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് ദൃശ്യം കണ്ടവരെല്ലാം.

English Summary: Stray Dog Accidentally Steps On Huge Python

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA