അഞ്ചു വയസുകാരനെ ക്രൂരമായി ആക്രമിച്ചു; റോട്ട്‌വീലർ നായയ്ക്ക് ദയാവധം

Five-year-old boy is left fighting for life after being bitten on the neck by the family Rottweiler at his home
പ്രതീകാത്മക ചിത്രം
SHARE

അഞ്ചു വയസുകാരനെ ആക്രമിച്ച നായയെ ദയാവധത്തിന് വിധേയമാക്കാൻ തീരുമാനം. റോട്ട്‌വീലർ ഇനത്തിൽ പെട്ട വളർത്തുനായ വീട്ടിൽ വച്ചാണ് കുട്ടിയെ ആക്രമിച്ചത്. ലേക്ക് മാക്വറിയിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ മുഖത്തും കഴുത്തിലും ഗുരുതരമായി പരുക്കേറ്റ കുട്ടി ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിലാണ്. വീട്ടിലെത്തിയ ആംബുലൻസ് ക്രൂ അടിയന്തര ചികിത്സ നൽകിയ ശേഷം കുട്ടിയെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കുട്ടിയെ പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. പരുക്കുകൾ കുട്ടിയുടെ ജീവിതത്തെ മാറ്റി മറിച്ചേക്കാമെന്ന് എൻ‌ എസ്‌ ഡബ്ല്യു വക്താവ് വ്ക്തമാക്കി. രണ്ട് വയസാണ് നായയുടെ പ്രായം.

English Summary: Five-year-old boy is left fighting for life after being bitten on the neck by the family Rottweiler at his home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA