കാറിന്റെ പിൻസീറ്റിൽ പതുങ്ങിയിരുന്നത് പെരുമ്പാമ്പ്; ഭയന്ന് യുവതി, ഒടുവിൽ?

Thai women driver returns from day out and finds python on back seat of her car
SHARE

മണിക്കൂറുകളോളം ഓടിച്ചുകൊണ്ടുവന്ന കാറിന്റെ പിൻസീറ്റിൽ പെരുമ്പാമ്പിനെ കണ്ട് ഭയന്ന് യുവതി. തായ്‌ലൻഡിലെ ഉതായിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങിയെത്തിയ 36 കാരിയായ നൻഫാത് ബൂൺബാദൻ എന്ന യുവതിയ്ക്കാണ് നടുക്കുന്ന സംഭവങ്ങൾ കാണേണ്ടി വന്നത്.

നീണ്ട യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ യുവതി പിന്നിൽ നിന്ന് സാധനങ്ങളെടുക്കാനായി കാറിന്റെ ഡോർ തുറന്നപ്പോഴാണ് സീറ്റിൽ ചുരുണ്ടു കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടത്. ഭയന്നുവിറച്ച യുവതി പെട്ടെന്നു തന്നെ കാറിന്റെ ഡോർ അടച്ചു. കുറച്ച് സമയത്തിന് മുൻപ് വരെ യുവതിയുടെ മറ്റൊരു സുഹൃത്തും പിന്‍സീറ്റിലുണ്ടായിരുന്നു. എന്നാൽ അപ്പോഴൊന്നും പെരുമ്പാമ്പ് അവിടുണ്ടായിരുന്നില്ലെന്നും യുവതി വ്യക്തമാക്കി.

എവിടെ നിന്നാണ് പെരുമ്പാമ്പ് കാറിനുള്ളിൽ കടന്നതെന്ന് വ്യക്തമല്ല. പെരുമ്പാമ്പിനെ കണ്ട ഉടൻ തന്നെ യുവതി പാമ്പ് പിടുത്ത വിദഗ്ധരെ വിവരമറിയിച്ചു. അവരെത്തിയാണ് പാമ്പിനെ കാറിനുള്ളിൽ നിന്നും നീക്കം ചെയ്തത്. 5 അടിയോളം നീളമുള്ള പെരുമ്പാമ്പാണ് കാറിനുള്ളിൽ പതുങ്ങിയിരുന്നത്. പാമ്പിനെ പിന്നീട് വനത്തിനുള്ളിൽ കൊണ്ടുപോയി തുറന്നുവിട്ടു.

English Summary: Thai women driver returns from day out and finds python on back seat of her car

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA